സപ്ലൈകോയുടെ ഓണച്ചന്തകളിലൂടെ 50,000 ടണ്‍ അരി നല്‍കുമെന്ന് മന്ത്രി അനൂപ്
ഇത്തവണ സപ്ലൈകോയുടെ ഓണച്ചന്തകളിലൂടെ 50,000 ടണ്‍ അരി നല്‍കുമെന്നു മന്ത്രി അനൂപ് ജേക്കബ്. കഴിഞ്ഞ വര്‍ഷം 45,000 ടണ്‍ അരിയാണു നല്‍കിയത്. ഹോര്‍ട്ടി കോര്‍പുമായി സഹകരിച്ചു 162 പച്ചക്കറി സ്‌റ്റാളുകളും തുടങ്ങും. ബിപിഎല്‍ കിറ്റ് 20 ലക്ഷം കുടുംബങ്ങള്‍ക്കു ലഭ്യമാക്കും. ഇതിനു മാത്രം 20 കോടി രൂപ വേണ്ടിവരും. ഓണച്ചന്തകള്‍ നടത്താനായി സപ്ലൈകോ 93 കോടി രൂപയും കണ്‍സ്യൂമര്‍ ഫെഡ് 60 കോടി രൂപയും ഹോര്‍ട്ടി കോര്‍പ് 20 കോടി രൂപയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മന്ത്രിസഭാ യോഗം ഇതിന് അംഗീകാരം നല്‍കുമെന്നാണു പ്രതീക്ഷ.
സപ്ലൈകോയിലെ ടെന്‍ഡറില്‍ വിവാദ വിതരണക്കാരന്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് നിയമവകുപ്പില്‍ നിന്ന് ഉപദേശം കിട്ടിയിട്ടില്ല. ടെന്‍ഡര്‍ നടപടികളുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സപ്ലൈകോ വിജിലന്‍സ് എസ്‌പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുനഃസംഘടനയില്‍ തന്നെ മാറ്റുമെന്നത് അഭ്യൂഹം മാത്രമാണ്.
മാധ്യമങ്ങളുടെ ചൂണ്ടയില്‍ കൊത്താനില്ലെന്നും എറണാകുളം പ്രസ് ക്ലബ്ബിന്റെ ഓണം-മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
https://www.facebook.com/Malayalivartha