ആത്മഹത്യാകുറുപ്പും സിഡിയും തെളിവുകള്‍; രവീന്ദ്രന് ആത്മഹത്യ ചെയ്ത കേസില്‍ ബിന്ധ്യയും റുക്സാനയും ഒന്നും രണ്ടും പ്രതികള്‍
വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന് ആത്മഹത്യ ചെയ്ത കേസില്‍ ബിന്ധ്യയേയും റുക്സാനയേയും ഒന്നും രണ്ടും പ്രതികളാക്കി. രവീന്ദ്രന്റെ മരണത്തില്‍ ബിന്ധ്യയുടേയും റുക്സാനയുടേയും പങ്ക് വ്യക്തമായതായി പോലീസ് പറഞ്ഞു. ഇരുവരേയും തെളിവെടുപ്പിനായി വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തിച്ചു.
രവീന്ദ്രന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കും എതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയിട്ടുണ്ട്. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും. രവീന്ദ്രന്റെ ആത്മഹത്യാക്കുറിപ്പും രവീന്ദ്രനും റുക്സാനയും ഒത്തുള്ള കിടപ്പറ ദൃശ്യങ്ങള്‍ അടങ്ങിയ സിഡിയും പോലീസ് കണ്ടെടുത്തിരുന്നു.
അതേസമയം ബ്ലാക്ക്മെയില്‍ കേസില്‍ മകളെ കുടുക്കിയതാണെന്ന് റുക്സാനയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ഉന്നതര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും അവരുടെ പേരുകള്‍ വൈകാതെ വെളിപ്പെടുത്തുമെന്നും റുക്സാനയുടെ അമ്മ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha