പരാതി ശക്തമായപ്പോള്‍ കേന്ദ്രം കനിഞ്ഞു: കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍
റെയില്‍വേ ബജറ്റില്‍ കേരളത്തെ പാടെ അവഗണിച്ചെന്ന പരാതി ശക്തമായതോടെ ഏതാനും പുതിയ ട്രയിനുകള്‍ കൂടി അനുവദിച്ചു കിട്ടി. ലോക്‌സഭയില്‍ നടന്ന മറുപടി പ്രസംഗത്തില്‍ റെയില്‍വേമന്ത്രി പവന്‍കുമാര്‍ ബന്‍സാലാണ് കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ അനുവദിച്ചതായി അറിയിച്ചത്. ഡെല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുതുതായി പ്രതിവാര എക്‌സ്‌പ്രസ് അനുവദിച്ചിട്ടുണ്ട്. കോട്ടയം വഴിയും, ആലപ്പുഴ വഴിയും എറണാകുളം-കൊല്ലം മെമു സര്‍വീസുകള്‍ അനുവദിച്ചു. തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന ജനശതാബ്ദി എക്‌സ്‌പ്രസ് കണ്ണൂര്‍വരെ നീട്ടിയിട്ടുണ്ട്. കോഴിക്കോട് ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തൃശ്ശൂര്‍വരെ നീട്ടി. മംഗലാപുരം-ബാംഗ്ലൂര്‍ എക്‌സ്‌പ്രസ് ആഴ്‌ചയില്‍ രണ്ടുതവണ പാലക്കാട് വഴിയാക്കിയിട്ടുണ്ട്. ലോക്‌മാന്യതിലക് കൊച്ചുവേളി എക്‌സ്‌പ്രസ് ആഴ്‌ചയില്‍ രണ്ടു തവണയാക്കി.
കൂടാതെ വടക്കാഞ്ചേരി, തൃശ്ശൂര്‍ ഇടയ്‌ക്കാട്,ഗുരുവായൂര്‍, സ്റ്റേഷനുകള്‍ ആദര്‍ശ് സ്റ്റേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാലക്കാട് കോച്ച് ഫാക്ടറി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും പവന്‍കുമാര്‍ ബന്‍സാല്‍ പറഞ്ഞു. അങ്കമാലി-ശബരി പാത യാഥാര്‍ഥ്യമാക്കുമെന്നും സ്ഥലം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha