ആറ് മാസത്തിനകം കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്നും കരകയറ്റുമെന്ന് ഗതാഗതമന്ത്രി
ആറ് മാസത്തിനകം കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റുമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഹൈക്കോടതിയുടെ വിമര്‍ശനം പോസിറ്റീവായി കാണുന്നുവെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങള്‍ക്ക് ഉപകാരമില്ലാത്ത കെ.എസ്.ആര്.ടി.സി അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന ഹൈക്കോടതി വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പെന്‍ഷനും ക്ഷാമബത്തയും മുടങ്ങുന്നതിനെതിരെ സമര്‍പ്പിച്ച 35 ഹര്‍ജികള്‍ പരിഗണിക്കവേയാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഭാഗത്ത് നിന്ന് ഈ വിമര്‍ശനങ്ങളുണ്ടായത്. പ്രതിമാസം 60 കോടി രൂപ നഷ്ടത്തിലാണ് കെ.എസ്.ആര്.ടി.സി. അതുകൊണ്ടാണ് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വൈകുന്നതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ വാദിച്ചു. ഇത് രണ്ടാം തവണയാണ് കെ.എസ്.ആര്.ടി.സി അടച്ചുപൂട്ടണമെന്ന അഭിപ്രായപ്രകടനം കോടതി നടത്തുന്നത്. കെഎസ്ആര്‍ടിസി പൊതുസമൂഹത്തിന് ഒരു അനുകൂല്യവും നല്‍കുന്നില്ല. വസ്തുവകകള്‍ വിറ്റ് സ്ഥാപനം ജീവനക്കാരുടെ നഷ്ടം തീര്‍ക്കണമെന്നും ഹൈക്കോടതി വാക്കാല്‍ നിര്‍ദ്ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha