മില്‍മ മഞ്ഞകവര്‍ പാലിന്റെ വില ഒരു രൂപ കുറച്ചു
മില്‍മയുടെ മഞ്ഞകവര്‍ പാലിന്റെ വില പാക്കറ്റിന് ഒരു രൂപ കുറച്ചു. ഡബിള്‍ ടോണ്‍ പാലിന്റെ വിലയാണ് കുറച്ചത്. ഞായറാഴ്ച മുതല്‍ പുതുക്കിയ വില നിലവില്‍ വരും. ഒരു പാക്കറ്റിന് 17.50 രൂപയായിരിക്കും പുതിയ വില.
ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് മില്‍മ ഭരണസമിതിയാണ് വിലകുറയ്ക്കാന്‍ തീരുമാനമെടുത്തത്. കഴിഞ്ഞമാസം ഡബിള്‍ ഡോണ്‍ പാല് ലിറ്ററിന് നാലു രൂപയാണ് വര്‍ധിപ്പിച്ചിരുന്നത്.
https://www.facebook.com/Malayalivartha