Widgets Magazine
08
Jan / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനം നിയമ ഭേദഗതി നിയമം വരുന്ന നിയമസഭാ സമ്മേളനത്തിൽ... നിയമമാകുന്നതോടെ ക്രൈസ്തവസഭകളുടെ ആവശ്യം സർക്കാർ പൂർണമായി തള്ളി... അടിയറവ് പറയേണ്ടതില്ലെന്നാണ് പിണറായിയുടെ നിലപാട്...


പുറത്ത് വന്ന വീഡിയോയിൽ വളരെ അവശനായ വിശാലിനെയാണ് ആരാധകർ കണ്ടത്...വിറയ്ക്കുകയും നാക്ക് കുഴയുകയും ചെയ്യുന്നുണ്ടായിരുന്നു. മുഖത്ത് നീരും വെച്ചിരുന്നു...


വീണ്ടും ദുരഭിമാനക്കൊല... 22കാരനെയും 19കാരിയെയും വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു...യുവതിയുടെ ബന്ധുക്കളാണ് ക്രൂരമായ കൊലപാതകങ്ങള്‍ക്ക് പിന്നിൽ..


മുഖ്യന്റെ സങ്കല്‍പങ്ങളെ തച്ചുടച്ച് രാജ്ഭവന്‍... സര്‍വ്വകലാശാലകളില്‍ പിടിമുറുക്കാന്‍ പിണറായി സര്‍ക്കാരിന് കഴിയില്ല...സര്‍വ്വകലാശാലകളെ ഇനി രാജ്ഭവന്‍ തന്നെ നിയന്ത്രിക്കും...


ഭൂചലനത്തില്‍ മരണസംഖ്യ ഉയരുന്നു; 7.1 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉൾപ്പെടെ ആറ് ഭൂചലനങ്ങൾ...

കാര്‍ഷിക മേഖലയ്‌ക്കും, ക്ഷേമപദ്ധതികള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റുമായി കെ.എം.മാണി

15 MARCH 2013 12:39 AM IST
മലയാളി വാര്‍ത്ത.

എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും ആരോഗ്യം, എല്ലാവര്‍ക്കും ജീവിതം എന്നതാണ്‌ ലക്ഷ്യമെന്ന്‌ ധനമന്ത്രി കെ.എം മാണി. 2013-14 വര്‍ഷത്തെ ബജറ്റ്‌ അവതരണം നിയമസഭയില്‍ ആരംഭിച്ചു. കാര്‍ഷിക ക്ഷേമ മേഖലകള്‍ക്ക്‌ ഊന്നല്‍ നല്‍കുന്നതാണ്‌ പുതിയ ബജറ്റ്‌. സാമ്പത്തിക മാന്ദ്യത്തിനിടയിലും സംസ്ഥാനം ഉദ്ദേശിച്ച വളര്‍ച്ച നേടിയെന്ന്‌ മാണി ബജറ്റ്‌ അവതരണത്തിനിടയില്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം ഇരുപത്‌ ശതമാനത്തിലേറെ വര്‍ധിച്ചു. എന്നാല്‍ വിലകയറ്റം കാരണം സംസ്ഥാനത്തിന്റെ സമ്പത്ത്‌ പുറത്തേക്കു പോകുകയാണെന്നും മാണി അറിയിച്ചു.
2015 ഓടെ ഭൂരഹിതരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന്‌ ധനമന്ത്രി പറഞ്ഞു. ചെറുകിട കര്‍ഷകര്‍ക്ക്‌ പലിശ രഹിത വായ്‌പ ലഭ്യമാക്കും, സഹകരണ ബാങ്കുവഴിയായിരിക്കും വായ്‌പ അനുവദിക്കുക. ഇതിനായുള്ള പലിശ സര്‍ക്കാര്‍ സഹകരണ ബാങ്കുകള്‍ക്ക്‌ നല്‍കും. ഒരു ലക്ഷത്തിന്‌ താഴെയുള്ള കാര്‍ഷിക വായ്‌പയിലെ കുടിശിക എഴുതിതള്ളും. ഇതിനായി സര്‍ക്കാര്‍ 50 കോടിരൂപ മാറ്റിവെക്കും, സമഗ്രകാര്‍ഷിക ഇന്‍ഷൂറന്‍സിനായി 20 കോടിരൂപ മാറ്റിവെക്കുമെന്നും ബജറ്റ്‌ പ്രഖ്യാപനത്തില്‍ പറയുന്നു. ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചതാണ്‌ ബജറ്റിലെ മറ്റൊരു ശ്രദ്ധേയമായ പ്രഖ്യാപനം. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 500 രൂപയായും,വിധവാ-അവിവാഹിത-വികലാംഗ പെന്‍ഷനുകള്‍ 700 ആയും ഉയര്‍ത്തിയിട്ടുണ്ട്‌.
കേരളം ഇന്നു നേരിടുന്ന ജനകീയ പ്രശ്‌നങ്ങള്‍ക്കുള്ള പോംവഴി നിര്‍ദേശിക്കുന്നതായിരിക്കും പുതിയ ബജറ്റെന്നു കെ.എം. മാണി പറഞ്ഞു. മാണി അവതരിപ്പിക്കുന്ന 11-ാം ബജറ്റാണിത്‌. ഇതോടെ 11 ബജറ്റുകള്‍ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ ധനമന്ത്രി എന്ന റെക്കോര്‍ഡ്‌ മാണി സ്വന്തമാക്കി.

മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍

കാര്‍ഷിക ആദായ നികുതിയില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കും
കാര്‍ഷിക വായ്പയ്ക്ക് റിസ്ക് ഇന്‍ഷുറന്‍സ്
3 ജില്ലകള്‍ ജൈവതാലൂക്കുകളാക്കും
ജൈവബ്രാന്റുകള്‍ക്കായി പ്രത്യേക സഹായം
ജൈവകൃഷിക്ക് 12 കോടി രൂപ
തെങ്ങില്‍നിന്നുള്ള നീര ഉല്‍പ്പന്നങ്ങള്‍ക്ക് പദ്ധതി
നാളീകേര വികസനത്തിന് 20 കോടി
നാളീകേര വൈവിധ്യവല്‍ക്കരണത്തിന് ബയോപാര്‍ക്ക്
കൃഷിഭവനുകളില്‍ പച്ചത്തേങ്ങ സംഭരിക്കും
വയനാട്, പാലക്കാട്, കുട്ടനാട് എന്നിവിടങ്ങളില്‍ അരിമില്ലുകള്‍
എല്ലാ താലൂക്കുകളിലും തൃപ്തിന്യായവില ഭക്ഷണശാലകള്‍
ന്യായവില ഭക്ഷണശാലകളില്‍ 2൦ രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കും
തൊഴില്‍ വികസനത്തിന് ആറിന പദ്ധതികള്‍
പോളിടെക്നിക്, ഐടിഐകളില്‍ പ്ലേസ്മെന്‍റ് സെല്ലുകള്‍
ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍ 50 കോടിരൂപ
അടിസ്ഥാന സൗകര്യ വികസനത്തിന് 758 കോടി രൂപ
എല്ലാം ജില്ലാ ആസ്ഥാനങ്ങളിലും മൊബിലിറ്റി ഹബ്ബുകള്‍
സൗരോര്‍ജ്ജ പദ്ധതി വ്യാപിപ്പിക്കാന്‍ 15 കോടി രൂപ
എല്ലാ ക്ഷേമ പെന്‍ഷനുകളും വര്‍ധിപ്പിക്കും
കര്‍ഷകര്‍ക്ക് 500, വിധവകള്‍ക്ക് 700, വികലാംഗര്‍ക്ക് 700 രൂപ ക്ഷേമ പെന്‍ഷന്‍
പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 7൦൦൦ രൂപയാക്കി
ആശാവര്‍ക്കര്‍മാര്‍ക്ക് 700 രൂപ
ആര്‍ഭാട വിവാഹത്തിന് ചെലവേറും
ആര്‍ഭാട വിവാഹത്തിന്‍റെ മൊത്തം ചെലവിന്‍റെ മൂന്ന് ശതമാനം മംഗല്യനിധിയിലേക്ക്
നിര്‍ധന യുവതികളുടെ വിവാഹത്തിനായി മംഗല്യനിധി ഉപയോഗിക്കും
നിര്‍ധനര്‍ക്ക് വിവാഹത്തിന് 20,000 രൂപയുടെ സഹായം
വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ സഹായം
ജില്ലാ ആസ്ഥാനങ്ങളില്‍ ഷെല്‍ട്ടര്‍ ഹോമുകള്‍
സംസ്ഥാനം യാചകവിമുക്തമാക്കും
യാചക സംരക്ഷണ നിയമം കൊണ്ടുവരും
എല്ലാ കുടുംബങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ്
തിരുവനന്തപുരം ആര്‍സിസി നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാക്കും
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികലില്‍ സൗജന്യ ചികിത്സ
സര്‍ക്കാര്‍ ആശുപത്രികളില്‍ ഡീ അഡിക്ഷന്‍ സെന്‍റര്‍
മത്സ്യസംസ്കരണ കേന്ദ്രങ്ങള്‍ സ്ഥപിക്കും
3 കോര്‍പ്പറേഷനുകളില്‍ ഫിഷ് മാളുകള്‍
50 ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കും
മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് മറൈന്‍ അംബുലന്‍സ് സ്ഥാപിക്കും
പരപ്പനങ്ങാടിയില്‍ ഫിഷിംഗ് ഹാര്‍ബറിന് 65 കോടി
ആലപ്പുഴയില്‍ കയര്‍ കയറ്റുമതി സംഭരണ പാര്‍ക്ക്
കയര്‍ മേഖലയില്‍ ഇന്‍ക്യുബേഷന്‍ സെന്‍ററിന് 20 കോടി
ബാംബു കോര്‍പ്പറേഷന് 3 കോടി
സഹകരണ മേഖലയ്ക്ക് 75 കോടി
മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് 50 കോടി
റോഡുകളുടെ വികസനത്തിന് 855 കോടി
ദേശീയപാതകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും
വല്ലാര്‍പാടം മുതല്‍ പൊന്നാനി വരെ തീരദേശ ഇടനാഴി
നഗരങ്ങളില്‍ മാലിന്യ സംസ്കരണത്തിന് 33 കോടി
പ്ലാസ്റ്റിക് റോഡ് നിര്‍മാണം വ്യാപിപ്പിക്കും
എല്ലാ ജില്ലകളിലെയും ഒരു ഗ്രാമത്തില്‍ കലാഗ്രാമം
നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് കെഎസ്എഫ്ഇയുടെ സംരംഭക പദ്ധതി
സൈക്കിള്‍യാത്ര പ്രോത്സാഹിപ്പിക്കാന്‍ റോഡുകളില്‍ പ്രത്യേക ട്രാക്ക്
14 ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാക്കും
1200 മെഗാവാട്ട് ലക്ഷ്യമിട്ട് ചീമേനിയില്‍ പദ്ധതി
സോളാര്‍ വ്യവസായ പാര്‍ക്കിന് 2 കോടി
കൂടുതല്‍ വൈദ്യുതി സബ്‌സ്‌റ്റേഷനുകള്‍ സ്ഥാപിക്കും
വിദ്യാഭ്യാസ മേഖലയ്ക്ക് 581 കോടി
മികവിന് സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവാര്‍ഡ്
എംജി സര്‍വ്വകലാശാലയില്‍ നാനോ ശാസ്ത്രപഠനം
മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് ഫീസിളവ്
കെഎസ്ആര്‍ടിസിക്ക് 186 കോടി വകയിരുത്തും
പ്രതിസന്ധി മറികടക്കാന്‍ കൂടുതലായി 100 കോടി
500 ബസ്സുകള്‍ മാറ്റി പുതിയ ബസ്സുകള്‍ നിരത്തിലിറക്കും
ടൂറിസം വികസനത്തിന് 189 കോടി
സപ്ലൈകോയ്ക്ക് 100 കോടി
എംഎല്‍എമാര്‍ക്ക് ഫ്ലാറ്റ് നിര്‍മിക്കാന്‍ 10 കോടി
140 റേഷന്‍ കടകള്‍ തുടങ്ങും
യുവസംരഭകര്‍ക്ക് വ്യവസായങ്ങള്‍ ആരംഭിക്കാന്‍ 20 കോടി
നഗരങ്ങളിലെ പാര്‍ക്കിങ് സൗകര്യം വര്‍ധിപ്പിക്കാന്‍ 10 കോടി
കുട്ടികളെ ഭിക്ഷയ്ക്ക് ഉപയോഗിക്കുന്നവരെ ശിക്ഷിക്കാന്‍ നിയമം
ജലക്ഷാമം പരിഹരിക്കാന്‍ 7000 തടയണ: 400 കോടി
സഞ്ചരിക്കുന്ന 50 മാവേലിസ്‌റ്റോറുകള്‍
മെഡിക്കല്‍ കോളേജുകളില്‍ പൊള്ളല്‍ ചികിത്സാ യൂണിറ്റ്
ഗൃഹശ്രീ ഭവന പദ്ധതിക്ക് 90 കോടി സബ്‌സിഡി
വന്യജീവി ആക്രമണം നേരിടാന്‍ 10 കോടി
തിരുവനന്തപുരത്ത് സോയില്‍ മ്യൂസിയം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൃദയാഘാതം, സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു  (5 hours ago)

നിലമ്പൂരില്‍ കാട്ടാന ആക്രമണത്തിനെതിരെ ജനകീയപ്രക്ഷോഭങ്ങള്‍ നടന്നപ്പോള്‍ അന്‍വറിനെ കണ്ടിട്ടില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്  (5 hours ago)

ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ ശുപാര്‍ശ  (6 hours ago)

കുവൈറ്റിൽ പുതിയ റെസിഡൻസി നിയമം പ്രാബല്യത്തിൽ, പ്രവാസികൾ ഇതെല്ലാം ശ്രദ്ധിച്ചില്ലെങ്കിൽ കനത്ത പിഴ അടയ്ക്കേണ്ടിവരും, മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം  (6 hours ago)

ഹണി റോസ് തെറ്റിദ്ധരിച്ചതായിരിക്കാം: തെറ്റായ ഉദ്ദേശ്യത്തോടെ ഹണി റോസിനോട് പെരുമാറിയിട്ടില്ലെന്ന് ബോബി ചെമ്മണൂര്‍  (6 hours ago)

നന്നായി പേര് പരസ്യമാക്കിയത്. മുഖം മൂടികള്‍ പൊളിഞ്ഞു വീഴണം; ഹണി റോസിന് വന്‍ പിന്തുണ: കമന്റ് ബോക്‌സ് നിറയെ പ്രശംസാപ്രവാഹം  (6 hours ago)

കാഞ്ഞാണിയില്‍ ബസ് മീന്‍ വണ്ടിയിലിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്  (7 hours ago)

റിസോട്ടില്‍ എത്തിയത് എല്ലാം മുന്‍കൂട്ടി തീരുമാനിച്ച്; ഇരുവരും റിസോര്‍ട്ടില്‍ ഇടയ്ക്കിടെ എത്തിയിരുന്നെന്നു പൊലീസ്  (7 hours ago)

നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ പൊലീസ് കേസെടുത്തു  (8 hours ago)

തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്നതില്‍ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കി നടി ഹണി റോസ്  (8 hours ago)

ഉമാ തോമസ് എംഎല്‍എ വേഗത്തില്‍ തന്നെ ആരോഗ്യം വീണ്ടെടുക്കും; മന്ത്രി വീണാ ജോര്‍ജ് ആശുപത്രി സന്ദര്‍ശിച്ചു  (8 hours ago)

ഭര്‍ത്താവിനെയും ആറ് കുട്ടികളെയും ഉപേക്ഷിച്ച് യുവതി കൈനോട്ടക്കാരനോടൊപ്പം ഒളിച്ചോടി  (9 hours ago)

ഞാന്‍ അത് ചെയ്യാന്‍ പാടില്ലായിരുന്നു: മാര്‍ക്കോയുടെ ചിത്രീകരണത്തിനിടയില്‍ സംഭവിച്ചതിനെ കുറിച്ച് ഉണ്ണി മുകുന്ദന്‍ പറയുന്നത്  (9 hours ago)

റിജിത്ത് കൊലക്കേസില്‍ പ്രതികളായ ഒന്‍പത് പേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി  (10 hours ago)

13 വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിനെ മരണംവരെ തടവ് ശിക്ഷ വിധിച്ച് കോടതി  (10 hours ago)

Malayali Vartha Recommends