ഷുക്കൂര്‍ വധക്കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ
അരിയില്‍ ഷുക്കൂര്‍ വധക്കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. രാഷ്ട്രീയ കൊലപാതകമായതുകൊണ്ട് അന്വേഷിക്കാനാകില്ല. അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്യാം. ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞെന്നും സിബിഐ കോടതിയെ അറിയിച്ചു.
എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചു എന്നത് കേസ് ഏറ്റെടുക്കുന്നതിന് തടസമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഷുക്കൂറിന്റെ മാതാവും സിബിഐ അന്വേഷണത്തിനെതിരെ ടി.വി.രാജേഷ് എം.എല്‍.എയും സമര്‍പ്പിച്ച ഹര്‍ജികള്‍ ജസ്റ്റീസ് കെ.രാമകൃഷ്ണന് ആണ് പരിഗണിച്ചത്.
https://www.facebook.com/Malayalivartha