എംഎല്‍എ ഹോസ്റ്റലില്‍ പോയിട്ടില്ലെന്ന് ബ്ലാക്ക് മെയില്‍ കേസിലെ പ്രതി ബിന്ധ്യാസ്
എംഎല്‍എ ഹോസ്റ്റലില്‍ താന്‍ പോയിട്ടില്ലെന്ന് ബ്ലാക്ക് മെയില്‍ കേസിലെ ഒന്നാം പ്രതി ബിന്ധ്യാസ് തോമസ്.
തെളിവെടുപ്പിനായി കൊണ്ടുപോയ പല ഹോട്ടലുകളിലും താന്‍ താമസിച്ചിട്ടില്ല. തന്നെ മനപ്പൂര്‍വം കുടുക്കാനാണ് ശ്രമമെന്നും ബിന്ധ്യാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് മാധ്യമപ്രവര്‍ത്തകരോട് ബിന്ധ്യാസ് സംസാരിച്ചത്.
പിരപ്പന്‍കോട് സ്വദേശി രവീന്ദ്രന്റെ ആത്മഹത്യയുമായി ബന്ധപ്പൊണ് ബിന്ധ്യാസ് തോമസും റുക്സാനനയും അറസ്റ്റിലായത്. നേരത്തെ ഇവരുടെ ജാമ്യാപേക്ഷ നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.
രവീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണ, ഗൂഢാലോചന, ഭീഷണിപ്പെടുത്തി പണംതട്ടല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ബ്ലാക്ക് മെയില്‍ പെണ്‍വാണിഭക്കേസിലെ ഒന്നാം പ്രതി ബിന്ധ്യ, രണ്ടാം പ്രതി റുക്സാന, മൂന്നാം പ്രതി ജയചന്ദ്രന് എന്നിവരെ നാലു ദിവസത്തേക്കാണ് നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ കോടതി കസ്റ്റഡിയില്‍ വിട്ടത്.
ഒളിവിലായിരുന്ന ജയചന്ദ്രന് എംഎല്‍എ ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. അതിനാല്‍ തന്നെ ബിന്ധ്യയും, റുക്സാനയും എംഎല്‍എ ഹോസ്റ്റലില്‍ വന്നിട്ടുണ്ടാകുമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha