ബെനറ്റിന് പിന്നാലെ ക്രിസ്റ്റി ഫെര്‍ണാണ്ടസും? ക്രിസ്റ്റി എങ്ങനെ വന്നു എന്നത് തനിക്കറിയില്ലെന്ന് ലോറന്‍സ്
തിരുവനന്തപുരത്തെ സിപിഐ സ്ഥാനാര്‍ത്ഥി ബെനറ്റ് എബ്രഹാം ഉണ്ടാക്കിയ വിവാദം കെട്ടടങ്ങും മുമ്പ് സിപിഎം നിര്‍ത്തിയ സ്ഥാനാര്‍ത്ഥിക്കെതിരെയും ആരോപണം. എറണാകുളത്തെ സിപിഎം സ്ഥാനാര്‍ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസിനെതിരെ സിപിഎം നേതാവ് എം.എം. ലോറന്‍സാണ് രംഗത്തെത്തിയത്. ഈയൊരു സ്ഥാനാര്‍ഥി എങ്ങനെ വന്നു എന്നത് തനിക്കറിയില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇനിയെങ്കിലും ജനപിന്തുണയുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തുവാന്‍ പാര്‍ട്ടി ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അണികള്‍ക്കിടയില്‍ നിന്നുവരെ വോട്ടുകള്‍ നഷ്ടമാക്കുവാന്‍ ക്രിസ്റ്റിയുടെ സ്ഥാനാര്‍ഥിത്വം വഴിവെച്ചു. എറണാകുളം ജില്ലാ കമ്മറ്റിയിലുള്ളവര്‍ക്ക് പോലും സ്ഥാനാര്‍ഥിയെ അറിയില്ലായിരുന്നുവെന്നും ലോറന്‍സ് ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha