കൊച്ചിയില്‍ സ്വര്‍ണക്കള്ളകടത്ത്; 22 കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു
കൊച്ചിയിലെ ഒരു സാമ്പത്തിക ഇടപാട് സ്ഥാപനത്തില്‍ നിന്ന് 22 കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. അനധികൃതമായി കേരളത്തില്‍ വിറ്റഴിക്കാന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഒരു ജുവലറി ഉടമ ഉള്‍പ്പെടെ ഏഴു പേരെ കസ്റ്റംസ് അറസ്റ്റുചെയ്തു. അശ്വനി ഗോള്‍ഡ് എന്ന സ്ഥാപനത്തിനെതിരെ കസ്റ്റംസ് കേസെടുത്തു. സ്ഥാപനത്തിന്റെ എംഡി സഞ്ജയ് സുബറാവു നിഗത്തിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
നികുതിയില്ലാതെ ഇറക്കുമതി ചെയ്ത സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഇങ്ങനെ വാങ്ങുന്ന സ്വര്‍ണത്തില്‍ നിര്‍മിക്കുന്ന ആഭരണങ്ങള്‍ വിദേശത്ത് വിറ്റഴിക്കണമെന്നാണ് നിയമമെങ്കിലും അതിനെതിരായി കേരളത്തില്‍ വിറ്റഴിക്കുകയായിരുന്നു. സ്ഥാപനം മുന്‍പ് 100 കിലോ സ്വര്‍ണം വിറ്റഴിച്ചതായി കസ്റ്റംസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha