തീരുമാനിച്ചത് പാര്‍ട്ടിയാണ്… എറണാകുളത്ത് സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചതില്‍ യാതൊരു അപാകതയുമില്ലെന്ന് പ്രകാശ് കാരാട്ട്
എറണാകുളം സീറ്റ് വിവാദത്തില്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ പിന്തുണച്ച് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. എറണാകുളത്ത് സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചതില്‍ യാതൊരു അപാകതയുമില്ലെന്ന് കാരാട്ട് അറിയിച്ചു.
സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് പാര്‍ട്ടിയാണ്. ഇതൊരു വിവാദവിഷയമാക്കി മാറ്റേണ്ടതില്ലെന്നും കാരാട്ട് പറഞ്ഞു.
ക്രിസ്റ്റി ഫെര്‍ണാണ്ടസ് എങ്ങനെയാണു സ്ഥാനാര്‍ഥിയായതെന്ന് ഇപ്പോഴും അറിയില്ലെന്നാണ് എം.എം. ലോറന്‍സ് ചൊവ്വാഴ്ച പറഞ്ഞത്. ജില്ലാ കമ്മിറ്റി അംഗീകരിച്ചാണ് ക്രിസ്റ്റിയെ സ്ഥാനാര്‍ഥിയാക്കിയതെങ്കിലും അദ്ദേഹം എങ്ങനെയാണ് സ്ഥാനാര്‍ഥിയായതെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
താനും ക്രിസ്റ്റിയുടെ വിജയത്തിനായി ഏറെ പ്രവര്ത്തിച്ചതാണെന്നു കൂട്ടിച്ചേര്‍ത്ത ലോറന്‍സ് പക്ഷേ ആദ്യം മുതല്‍ എറണാകുളത്തെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തന്റെ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha