ബെനറ്റ് സിപിഐയുടെ അടിത്തറയിളക്കുന്നു? സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് അവധിയില്‍ പ്രവേശിച്ചു
തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം സിപിഐയുടെ അടിത്തറയിളക്കുന്നു. സിപിഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി പാര്‍ട്ടി വിട്ടു കഴിഞ്ഞു. അതിനിടെയാണ് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് അവധിയില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട് വന്നത്. ആരോഗ്യകാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. ആരോഗ്യ കാരണങ്ങളായതിനാല്‍ കേന്ദ്രനേതൃത്വത്തിന്റെ അനുമതി വേണ്ടെന്നും പന്ന്യന്‍ ഒരു പ്രമുഖ ചാനലിനു നല്കിയ അഭിമുഖത്തില്‍ അറിയിച്ചു. എന്നാല്‍, സ്ഥാനമൊഴിയുകയാണോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ല. പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല.
തിരുവനന്തപുരത്ത് ബെനറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്നുള്ള അന്വേഷണ കമ്മീഷന്റെ കണ്ടെത്തലാണ് സിപിഐയെ ആഭ്യന്തര കലാപത്തില്‍ കൊണ്ടെത്തിച്ചത്. ഇതിനെ തുടര്‍ന്ന് പന്ന്യന്റെ രാജിയും പലരും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പന്ന്യന്‍ രവീന്ദ്രന് അവധിയില്‍ പ്രവേശിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുതിര്‍ന്ന സിപിഐ നേതാവ് കാനം രാജേന്ദ്രന് പ്രതികരിച്ചു. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് അദ്ദേഹം വിശ്രമം തുടരുക മാത്രമാണ് ചെയ്യുന്നതെന്നും കാനം രാജേന്ദ്രന് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha