വൈദ്യുതി നിരക്കുവര്‍ധന ഉടന്‍ നിലവില്‍ വരും
സംസ്ഥാനത്ത് വൈദ്യുതി നിരക്കുവര്‍ധന ഉടന്‍ നിലവില്‍ വരുമെന്ന് കെഎസ്ഇബി. യൂണിറ്റിന് ശരാശരി 35 പൈസ മുതല്‍ 40 പൈസ വരെയാണ് കൂടുന്നത്. എല്ലാവിഭാഗം ഉപഭോക്താക്കള്‍ക്കും വൈദ്യുതി നിരക്ക് വര്‍ധന ബാധകമാണ്. ഇക്കാര്യത്തില്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ അന്തിമ തീരുമാനം നാളെയുണ്ടാകും.
നിരക്കു വര്‍ധനയിലൂടെ കെഎസ്ഇബിക്ക് 800 കോടി രൂപ അധിക വരുമാനം ലഭിക്കും.
https://www.facebook.com/Malayalivartha