പ്ലസ്ടു വിഷയം: സര്‍ക്കാര്‍ നടപടി നിരുത്തരവാദിത്തപരമാണെന്ന് കോടതി
പ്ലസ്ടു കേസില്‍ സര്‍ക്കാര്‍ ഫയലുകള്‍ കോടതിയില്‍ ഹാജരാക്കാത്തത് നിരുത്തരവാദിത്തപരമാണെന്ന് കോടതി. ജസ്റ്റീസ് പി.ആര്. രാമചന്ദ്രന് അധ്യക്ഷനായ ബഞ്ചാണ് സര്‍ക്കാരിനെ കുറ്റപ്പെടുത്തിയത്.
നിര്‍ദേശം നല്‍കിയിട്ടും രേഖകള്‍ ഹാജരാക്കാത്തതിനാണ് വിമര്‍ശനം. ഫയലുകള്‍ ഇന്നു കിട്ടിയതേയുള്ളെന്നും ഫയല്‍ സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്ന് എജി ഹൈക്കോടതിയില്‍ അറിയിച്ചു.
രേഖകള്‍ നാളെ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതിയുടെ നിര്‍ദേശത്തെ ഗൗരവമായി കാണത്തതിനാല്‍ സര്‍ക്കാരിന് പതിനായിരം രൂപ പിഴ ചുമത്തുകയും ചെയ്തു. എന്നാല്‍ എജിയുടെ അപേക്ഷയെ തുടര്‍ന്ന് പിഴ റദ്ദാക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha