ബോണസ് കിട്ടിയില്ലെന്ന് പറയരുത്... വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 40 പൈസ വരെ വര്‍ധിപ്പിക്കും; ബോര്‍ഡ് ആവശ്യപ്പെട്ടത് 70 പൈസ
ഓണത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ സാധാരണക്കാരെ കൂടുതല്‍ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിട്ട് വൈദ്യുതി നിരക്കുകള്‍ കുത്തനെ കൂട്ടുന്നു. വൈദ്യുതി നിരക്ക് യൂണിറ്റിനു 35 മുതല്‍ 40 പൈസ വരെ വര്‍ധിപ്പിക്കാന്‍ ഇലക്ട്രിസിറ്റി റഗുലറ്റേറി കമ്മീഷന് വൈദ്യുതി ബോര്‍ഡിനു അനുമതി നല്കി. നിരക്കുവര്‍ധനവ് സംബന്ധിച്ച ഉത്തരവ് ഉടനിറങ്ങും.
വ്യത്യസ്ത വിഭാഗത്തില്‍ പെടുന്ന ഉപഭോക്താള്‍ക്കു വ്യത്യസ്തമായിട്ടായിരിക്കും നിരക്കുവര്ധനവുണ്ടാകുക. കെഎസ്ഇബി ആവശ്യപ്പെട്ട നിരക്കില്‍ ചാര്‍ജ് വര്‍ധനവിന് റഗുലറ്റേറി കമ്മീഷന് അനുമതി നല്‍കിയില്ല. യൂണിറ്റിന് 70 പൈസ വര്‍ധനവാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇതുവഴി 1423 കോടി രൂപ കൂടുതല്‍ വരുമാനം ബോര്‍ഡിന് ലഭിക്കുമായിരുന്നു. 800 കോടി വരുമാനം വര്‍ധിക്കുന്ന വിധത്തില്‍ ചാര്‍ജ് വര്‍ധനവിന് അംഗീകാരം നല്കിയ കമ്മീഷന്, ബാക്കി തുക മറ്റു മാര്‍ഗങ്ങളിലൂടെ ബോര്‍ഡ് സമാഹരിക്കണമെന്നു നിര്‍ദേശിച്ചു. ഉയര്‍ന്ന വരുമാനക്കാര്‍ക്കു സബ്സിഡി നിരക്കില്‍ വൈദ്യുതി നല്കുന്നതു കര്‍ശനമായി വിലക്കണമെന്നും കമ്മിഷന് നിര്‍ദേശിച്ചിട്ടുണ്ട്.
മാസം 40 യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റ് ഒന്നിനു 1.50 രൂപ ചുമത്തുന്നതിന്റെ മാനദണ്ഡം മാറ്റണമെന്നു കമ്മിഷന് നിര്ദശേിച്ചിട്ടുണ്ട്. പൂട്ടിക്കിടക്കുന്ന ഫ്ളാറ്റുകള്‍ക്കും വലിയ വീടുകള്‍ക്കും ഇതിന്റെ ആനുകൂല്യം ലഭ്യമാകുന്നു എന്നു കണ്ടെത്തിയതിനാലാണിത്. ഇത്തരത്തില്‍ ആള്‍ത്താമസമില്ലാതെ പൂട്ടിക്കിടക്കുന്ന എട്ടു ലക്ഷം ഫ്ളാറ്റുകള്‍ കുറഞ്ഞനിരക്കിന്റെ ആനുകൂല്യം ലഭിക്കുന്നുവെന്നാണ് കണക്കാക്കുന്നത്.
യൂണിറ്റിന് 1.5 രൂപയുടെ കുറഞ്ഞനിരക്കിലുള്ള ആനുകൂല്യം ഇനി ബിപിഎല്‍ കുടുംബങ്ങള്‍ക്കു മാത്രമായി പരിമിതപ്പടെുത്തണമെന്നു കമ്മിഷന് നിര്‍ദേശിച്ചത്. സ്ലാബ് സമ്പ്രദായം പുന:ക്രമീകരിക്കാനും ബോര്‍ഡിനോട് ആവശ്യപ്പെട്ടു.
നിരക്കു വര്‍ധനവ് വഴി കെഎസ്ഇബിക്കു പ്രതിവര്‍ഷം 800 കോടി രൂപയുടെ അധിക വരുമാനം ലഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha