മേല്‍തട്ടു പരിധി: കമ്മീഷനെ നിയോഗിച്ചത് പ്രഹസനമെന്ന് വെള്ളാപള്ളി നടേശന്‍
പിന്നാക്ക സംവരണ പരിധി ആറുലക്ഷമാക്കിയതിനെതിരെ വെള്ളാപള്ളി നടേശന്‍. ഈ തീരുമാനം അങ്ങേയറ്റം നിരാശാ ജനകമാണെന്ന് വെള്ളാപള്ളി പറഞ്ഞു. പിന്നാക്ക സമുദായ കമ്മീഷനെ അവഹേളിക്കുന്നതാണ് ഈ നടപടി. കമ്മീഷനെ വെച്ചതും,തെളിവെടുപ്പു നടത്തിയതും പ്രഹസനമായിരുന്നൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിന്നോക്ക സംവരണം 12 ലക്ഷമാക്കണം എന്നായിരുന്നു കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തത്. എന്നാല്‍ മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ സമവായം ഉണ്ടാക്കാന്‍ സാധിക്കാത്തതിനാല്‍ തീരുമാനം ധനമന്ത്രി പി.ചിദംബരം അധ്യക്ഷനായ ഉപസമിതിക്ക് വിടുകയായിരുന്ന. ഉപസമിതിയാണ് മേല്‍പരിധി നാലര ലക്ഷത്തില്‍ നിന്ന് ആറുലക്ഷമാക്കി മാറ്റിയത്.
https://www.facebook.com/Malayalivartha