തവനൂര്‍ സ്പെഷ്യല്‍ ചില്‍ഡ്രന്‍സ് ഹോമിലെ 5 കുട്ടികള്‍ രക്ഷപ്പെട്ടു
സാമൂഹിക നീതി വകുപ്പിനു കീഴിലുളള തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമിലെ 5 കുട്ടികള്‍ രക്ഷപ്പെട്ടു. ചാടിപോയവരില്‍ 4 പേര് കോഴിക്കോടു സ്വദേശികളും ഒരാള്‍ ബംഗാളി പയ്യനുമാണ്.മോഷണക്കേസുമായി ബന്ധപ്പെട്ടാണ് ഈ അഞ്ചുപേരും ജുവനൈല്‍ ഹോമിലെത്തിയത്.
മൊബൈല്‍ മോഷണകേസില്‍ പിടിക്കപ്പെട്ട താമരശ്ശേരി സ്വദേശിയായ പതിനേഴുകാരന്, അതേ കേസില്‍ പിടിയിലായ കോഴിക്കോട് സ്വദേശിയായ പതിനേഴുകാരന്, എടക്കരയിലെ ജ്വവലറി മോഷണകേസിലെ പ്രതി പേരാമ്പ്ര സ്വദേശിയായ പതിനാലുകാരന്, എടിഎം കവര്‍ച്ചയടക്കം 12 മോഷമകേസുകളില് പ്രതിയായ തമിഴ്നാട്ടുകാരനായ പതിനേഴുകാരന്, പെട്രോള്‍ പമ്പ് ജീവനകകാരനെ ആക്രമിച്ചു പണം കവരാന്‍ ശ്രമിച്ച ബംഗാള്‍ സ്വദേശിയായ പതിനഞ്ചുകാരന് എന്നിവരാണ് രക്ഷപ്പെട്ടത്. എല്ലാപേരും ഒരു മുറിയിലായിരുന്നു. ഇവരില്‍ നാലുപേര്‍ വന്നിട്ട് ഒരാഴ്ചയേ ആയിട്ടുളളൂ.
ഇന്ന് പുലര്‍ച്ചെ മൂന്നര മണിയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. മുറിയുടെ വാതില്‍ തകര്‍ത്തശേഷം കെയര്‍ടേക്കറുടെ മുറി പുറത്തു നിന്നു പൂട്ടിയശേഷം ചില്‍ഡ്രന്‍സ് ഹോമിന്റെ നടുമുറ്റത്തു മേശയും കസേരയും മൂന്നു തട്ടുകളായി ഇട്ട്, അതില്‍ ചവിട്ടി കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് വഴി ടെറസിന്റെ മുകളിലെത്തി താഴേക്കു ചാടി രക്ഷപ്പെടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha