മുല്ലപ്പെരിയാര്‍ അന്തിമവാദം ഫെബ്രുവരി 19ന്
സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ തീരുമാന പ്രകാരം മുല്ലപ്പെരിയാര്‍ അന്തിമവാദം കേള്‍ക്കുന്നത് ഫെബ്രുവരി പത്തൊന്‍പതാം തീയതിയിലേക്ക് മാറ്റി. ജസ്റ്റിസ് ഡി.കെ ജെയിന്‍ വിരമിക്കുന്നതിനാല്‍ പുതിയ ബെഞ്ചാകും ഇനി വാദം കേള്‍ക്കുക. ഇടക്കാല നിര്‍ദേശങ്ങള്‍ക്കായി ജനവരി 28ന് കേസ് വീണ്ടും പരിഗണിക്കും.
ഉന്നത അധികാര സമിതി നല്‍കിയ റിപ്പോര്‍ട്ടിന് മറുപടി എഴുതിനല്‍കാന്‍ കേരളത്തിനോടും തമിഴ്‌നാടിനോടും അഞ്ചംഗ ഭരണഘടനാബെഞ്ച് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് പഠിച്ച് പ്രതികരിക്കാന്‍ രണ്ടുമാസം വേണമെന്ന കേരളത്തിന്റെ ആവശ്യം നേരത്തെ സുപ്രീം കോടതി അനുവദിച്ചിരുന്നില്ല. 1200 പേജുകളുള്ള രേഖകളും 60 മണിക്കൂറോളം വരുന്ന സി.ഡി.കളും ഉള്‍പ്പെട്ടതാണ് റിപ്പോര്‍ട്ട്. ഇത് പഠിച്ച് മറുപടി നല്‍കാന്‍ കുടുതല്‍ സമയംവേണമെന്ന കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അപേക്ഷ പരിഗണിച്ചാണ് തീരുമാനം.
https://www.facebook.com/Malayalivartha