ബേബി വീണ്ടും ബേബിയായി... ബേബിയുടെ സിപിഎം, സിപിഐ ലയന നിര്‍ദ്ദേശം പിബി തള്ളി; വിവാദമുണ്ടാക്കരുത്
സിപിഎം, സിപിഐ ലയനവും പുനരേകീകരണവും ഇപ്പോള്‍ അജണ്ടയിലില്ലെന്നും, വിഷയം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ യോജിക്കണമെന്ന ആവശ്യം സമൂഹത്തില്‍ ശക്തമാണെന്ന പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ പ്രസ്താവന അവൈലബിള്‍ പിബി ചര്‍ച്ച ചെയ്യുകയായിരുന്നു.
സംഘടനാപരവും പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ കാരണങ്ങളായിരുന്നു പാര്‍ട്ടിയിലെ പിളര്‍പ്പിനു കാരണം. ആ സാഹചര്യങ്ങളില്‍ ഇന്നും മാറ്റമില്ലെന്നും പിബി നിരീക്ഷിച്ചു.
ലയനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ അനാവശ്യമാണ്. ഇത് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഐക്യത്തെ പ്രതികൂലമായി ബാധിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha