തുമ്പ കൂട്ടമാനഭംഗക്കേസില്‍ ജയചന്ദ്രനെ കസ്റ്റഡിയില്‍ വിട്ടു
തുമ്പ കൂട്ടമാനഭംഗക്കേസില്‍ പ്രതി ജയചന്ദ്രനെ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണി വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ജയചന്ദ്രന് മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് നിര്‍ഭയ കേന്ദ്രത്തിലെ പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്. ജയചന്ദ്രനെ മൂന്നു ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് അന്വേഷണസംഘം ഇന്ന് അപേക്ഷ സമര്‍പ്പിച്ചിരുന്നു.
കാസര്‍ഗോഡ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്. ബ്ലാക്മെയില്‍ കേസിലെ പ്രതിയായ ജയചന്ദ്രന്റെ ചിത്രങ്ങള്‍ ടിവിയില്‍ കണ്ടാണ് പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞത്. ജോലി നല്‍കാമെന്നു പറഞ്ഞ് കടത്തിക്കൊണ്ടുവരികയും വിവിധ സ്ഥലങ്ങളില്‍ വച്ച് മാനഭംഗപ്പെടുത്തുകയും ചെയ്തതായാണ് പരാതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha