കോഴിക്കോട്ടെ ഒരു സ്കൂളില്‍ 21 കുട്ടികളെ അധ്യാപകന് മാനഭംഗപ്പെടുത്തി
കോഴിക്കോട് ഒരു പ്രമുഖ സര്‍ക്കാര്‍ സ്കൂളില്‍ 21 വിദ്യാര്‍ഥിനികളെ അധ്യാപകന് മാനഭംഗപ്പെടുത്തിയതായി പരാതി. ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളിലെ കുട്ടികളെയാണ് അധ്യാപകന് മാനഭംഗപ്പെടുത്തിയത്. സ്കൂളിലെ ചിത്ര കലാ അധ്യാപകനെതിരെ നേരത്തെ രക്ഷിതാക്കള്‍ പരാതിപ്പെട്ടെങ്കിലും തലപ്പത്തുള്ളവര്‍ പൂഴ്ത്തുകയായിരുന്നു.
പൊലീസില്‍ പരാതിപ്പെടാന്‍ ശ്രമിച്ച പിടിഎ പ്രസിഡന്റിനെ സ്ഥാനത്തു നിന്നു മാറ്റുകയും ചെയ്തിരുന്നു. പിടിഎ പ്രസിഡന്റാണ് ഇപ്പോള്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി വനിതാ സിഐയെ ചുമതലപ്പെടുത്തി.
ചിത്രകല പഠിപ്പിക്കാനായി പെണ്‍കുട്ടികളെ മുറിക്കുള്ളിലേക്കു വിളിച്ച് വാതില്‍ പൂട്ടി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നാണ് പരാതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha