ബാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് എം.എം. ഹസന്
ബാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പിന്തുണച്ച് കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന്. ബാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടേത് പ്രായോഗിക നിലപാടാണെന്നും അതിനാണ് പാര്‍ട്ടിയുടെ പിന്തുണയെന്നും ഗഹസന് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി സര്‍ക്കാര്‍ ഏകോപനസമിതിയില്‍ ഭൂരിപക്ഷം മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പമാണ്. കോടതിയെ കൊണ്ട് പറയിപ്പിച്ചെന്ന കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ നിലപാടിനോട് യോജിപ്പില്ല.
സുധീരന്റെ അഭിപ്രായ പ്രകാരമാണ് തിരഞ്ഞെടുപ്പിനു മുന്‍പ് തീരുമാനമെടുക്കുന്നത് മാറ്റിവച്ചത്. കോടതി ഉത്തരവു പ്രകാരം തീരുമാനമെടുക്കാമെന്നാണ് സുധീരന് അന്നു പറഞ്ഞിരുന്നത്. മദ്യത്തിനെതിരെ ശക്തമായ നടപടികളെടുത്ത സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നത്. എജി കോടതിയില്‍ പറഞ്ഞത് സര്‍ക്കാരിന്റെ നിലപാടാണ്.
കേരളം ഭരിക്കുന്നത് കോണ്‍ഗ്രസ് മാത്രമല്ല, യുഡിഎഫ് കൂടിയാണ്. അന്തിമ തീരുമനം പാര്‍ട്ടിയുടേതല്ല. സര്‍ക്കാര്‍ -കെപിസിസി ഏകോപനസമിതി തീരുമാനമെടുക്കും. യുഡിഎഫിലും തീരുമാനമുണ്ടാകണമെന്നും ഹസന് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha