കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടു പേരെ എക്സൈസ് പിടികൂടി
കഞ്ചാവ് ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ടുപേരെ കുമളി എക്സൈസ് സംഘം പിടികൂടി. ഈരാറ്റുപേട്ട സ്വദേശികളായ രണ്ടുപേരെയാണ് പുലര്‍ച്ചെയോടെ കുമളി വാണിജ്യനികുതി ചെക്കുപോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
തമിഴ്നാട് ബസ്സ്റ്റാന്‍ഡില്‍ ബസിറങ്ങിയശേഷം നടന്നുവരികയായിരുന്ന ഇവരെ സംശയം തോന്നി പരിശോദിച്ചപ്പോഴാണ് വയറിനോടു ചേര്‍ത്തു പ്ലാസ്റ്റിക് കവറില്‍ കെട്ടിവച്ചനിലയില്‍ രണ്ടുകിലോയിലേറെ കഞ്ചാവ് കണ്ടെടുത്തത്.
തമിഴ്നാട്ടിലെ കമ്പത്തുനിന്നും വാങ്ങിയ കഞ്ചാവ് ഈരാറ്റുപേട്ടയിലെ വ്യാപാരിക്ക് എത്തിക്കുമ്പോള്‍ ആയിരം രൂപ വീതമാണ് ഇവര്‍ക്കു പ്രതിഫലം. ഇതിനു മുമ്പ് ഒരുതവണ ഇവര്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്കി. നാട്ടില്‍ ടയര്ഫിറ്റിംഗ്സ്, ഹോട്ടല്‍ പണി എന്നിവ ചെയ്തുവന്നിരുന്ന ഇവര്‍ കൂടുതല്‍ പണം കിട്ടുന്നതിനു കഞ്ചാവ് കടത്തലില് ഏര്‍പ്പെടുകയായിരുന്നു.
എക്സൈസ് ഇന്‍സ്പെക്ടര്‍ തോമസ് ജോസഫ്, പ്രിവന്റീവ് ഓഫീസര്‍ കെ.എച്ച്. രാജീവ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജേഷ് നായര്‍, പി.കെ. അനില്‍കുമാര്‍ എന്നിവരാണു പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്നു വണ്ടിപ്പെരിയാര്‍ എക്സൈസ് റെയ്ഞ്ച് ഓഫീസില്‍ എത്തിച്ചശേഷം കോടതിയില്‍ ഹാജരാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha