ബാറില്‍ മുങ്ങിത്തപ്പുന്ന യുഡിഎഫിന് പ്ലസ്ടു മറ്റൊരടിയായി... രാജിക്കായി പ്രതിപക്ഷം, പഠിക്കട്ടേയെന്ന് റബ്, മന്ത്രിസഭ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി
പൂട്ടിക്കിടക്കുന്ന ബാറില്‍ തട്ടി കോണ്‍ഗ്രസും യുഡിഎഫും തുറന്ന പോരിലേക്ക് പോകുന്നതിനിടെ പ്ലസ്ടു വിഷയത്തിലെ ഹൈക്കോടതി ഇടപെടല്‍ മറ്റൊരടിയായി. പ്ലസ്ടു വിഷയത്തില്‍ സര്‍ക്കാരിനെതിരായ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു കഴിഞ്ഞു.
അതേ സമയം പ്ലസ്ടു വിഷയത്തില്‍ സര്‍ക്കാരിനെതിരായ ഹൈക്കോടതി വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് പറഞ്ഞു. ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ശിപാര്‍ശ മറികടന്നുവെന്നു പറയാനാകില്ലെന്നും അദ്ദേഹം അറിയിച്ചു. വിധിയില്‍ സര്‍ക്കാരിന് അനുകൂലവും പ്രതികൂലവുമായ ഘടകങ്ങളുണ്ട്. പ്രവേശനം കിട്ടാത്ത വിദ്യാര്‍ഥികള്‍ക്ക് കോടതിവിധി തിരിച്ചടിയാണ്.
പ്ലസ്ടു വിധി തിരിച്ചടിയായ സാഹചര്യത്തില്‍ വിഷയം മന്ത്രിമാരുമായി കൂടിയാലോചിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. സിംഗിള്‍ ബഞ്ച് വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും ഇത് ഇടക്കാല ഉത്തരവ് മാത്രമാണെന്നും അപ്പീല്‍ പോകുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശയില്ലാത്ത സ്കൂളുകള്‍ക്ക് പ്ലസ്ടു അനുവദിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്ത വിധിയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 104 പുതിയ പ്ലസ്ടു സ്കൂളുകളുടെ അനുമതിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha