ഡീസല്‍ സബ്സിഡി പുനസ്ഥാപിച്ചു കിട്ടാന്‍ കെ.എസ്.ആര്.ടി.സി ഹൈക്കോടതിയെ സമീപിച്ചു
കോര്‍പ്പറേഷന്റെ എണ്ണ സബ്സിഡി പുനസ്ഥാപിച്ചു തരണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി ഹൈക്കോടതിയെ സമീപിച്ചു. തമിഴ്നാട് ബസ് കോര്പ്പറേഷന് ഡീസല്‍ സബ്സിഡി വിഷയത്തില്‍ മദ്രാസ് ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി നേടിയ സാഹചര്യത്തിലാണ് കെ.എസ്.ആര്.ടി.സിയും കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് സബ്സിഡി നിരക്കില്‍ ഡീസല്‍ നല്‍കണമെന്ന് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ പകര്‍പ്പും കെ.എസ്.ആര്.ടി.സി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ജി ചൊവ്വാഴ്ച പരിഗണിച്ചേക്കും.
വന്‍കിട ഉപഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ കെ.എസ്.ആര്.ടി.സിക്കുള്ള ഇന്ധന സബ്സിഡി വെട്ടിച്ചുരുക്കി. ഇതോടെ കെ.എസ്.ആര്.ടി.സി രൂക്ഷമായ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. സ്വകാര്യ ബസ്സുകള്‍ക്ക് സാധാരണ വിലയില്‍ ഡീസല്‍ ലഭിക്കുമ്പോള്‍ പൊതുഗതാഗത സംവിധാനത്തിലുള്ള കെ.എസ്.ആര്.ടി.സിക്ക് കൂടിയ വിലയില്‍ ഡീസല്‍ നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha