പ്ലസ്ടു കേസില്‍ മന്ത്രിസഭാ ഉപസമിതിക്ക് ഹൈക്കോടതിയുടെ നോട്ടീസ്
പ്ലസ്ടു കേസില്‍ മന്ത്രിസഭാ ഉപസമിതിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ മറികടക്കാന്‍ ഉപസമിതിക്ക് അധികാരമില്ലെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. മന്തിസഭാ ഉപസമിതി ഇതിനുള്ള വിശദീകരണം ഉടന്‍ നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്കി.
എന്നാല്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ ഉടന്‍ അപ്പീല്‍ നല്‍കും. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ശുപാര്‍ശ ചെയ്ത എല്ലാ സ്കൂളുകള്‍ക്കും ബാച്ച് അനുവദിക്കാനും അല്ലാത്തവയ്ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു ഹൈക്കോടതി വിധി.
മാനദണ്ഡങ്ങള്‍ പാലിക്കാതെ സര്‍ക്കാര്‍ അനുവദിച്ച പുതിയ പ്ലസ് ടു ബാച്ചുകള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha