മുസ്ലീംലീഗും കൈവിട്ടു? ബാര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ് മുഖപത്രം ചന്ദ്രിക; സുധീരന് താരമാകുന്നു
ബാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ അവസാനത്തെ പ്രതീക്ഷയും നഷ്ടപ്പെടുത്തി മുസ്ലീലീഗ് മുഖപത്രമായ ചന്ദ്രികയുടെ വിമര്‍ശനം. ബാറുകള്‍ തുറന്നില്ലെങ്കില്‍ ഇവിടെ മദ്യദുരന്തം ഉണ്ടാകുമെന്ന് ചിലര്‍ കള്ളപ്രചാരണം നടത്തുകയാണെന്ന് ചന്ദ്രിക മുഖ പ്രസംഗത്തിന്റെ മുഖ്യ ആക്ഷേപം. പ്രായോഗികതയുടെ പക്ഷത്ത് നില്‍ക്കുന്നവര്‍ക്ക് കള്ള് മുതലാളിമാരുടെ പിന്തുണയുണ്ടെന്നും കള്ള് മുതലാളിമാരുടെ ആവശ്യമാണ് ഇവര്‍ക്ക് ഉള്ളതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ബാറുകള്‍ തുറക്കുന്നതിനാല്‍ സാമൂഹികമായി എന്തു നേട്ടമാണ് ഉണ്ടാകുന്നതെന്നും മുഖ പ്രസംഗത്തില്‍ ചോദിക്കുന്നു.
ഉടന്‍ തന്നെ യുഡിഎഫ് നേതൃയോഗം ചേരാനിരിക്കുമ്പോഴാണ് ചന്ദ്രികയുടെ മുഖപ്രസംഗം എന്നത് ശ്രദ്ധേയമാണ്. യോഗത്തില്‍ ബാറുകള്‍ തുറക്കരുതെന്ന ആവശ്യം മുസ്ലീം ലീഗ് ശക്തമായി ഉന്നയിക്കുമെന്നാണറിയുന്നത്. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം കെ.എം. മാണിയും രംഗത്ത് വന്നിരുന്നു. ഇതോടെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന് പിന്തുണ കൂടുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha