ബാറില്‍ ഹസന് സുധീരന്റെ വഴി
സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന്. അടുത്ത ദിവസം നടക്കുന്ന യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെടണമെന്നും ഹസന് ആവശ്യപ്പെട്ടു. മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസും സമ്പൂര്‍ണ മദ്യനിരോധനത്തിന് അനകൂലമാണെന്നാണ് അറിയിച്ചിരിക്കുന്നത്.
അതുകൊണ്ടു തന്നെ സമ്പൂര്‍ണ മദ്യനിരോധനത്തിന് അനുകൂലമായ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസംവരെ ബാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി വിഭാഗത്തിന്റെ നിലപാടുകളെ പിന്താങ്ങിയിരുന്ന ആളായിരുന്നു ഹസന്.
ഹൈക്കമാന്റിന്റെ ഇടപെടലാണോ ഇങ്ങനെ മാറാന്‍ കാരണമെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് തന്നെ ആരും സന്ദര്‍ശിച്ചിട്ടില്ലെന്ന് ഹസന് മറുപടി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha