കെഎസ് ആര് ടി സി ദുരിതത്തില്‍ , പാക്കേജ് അനുവദിക്കുന്നതിന് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് മുഖ്യമന്ത്രി
കെഎസ്ആര്‍ടിസിക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്നതിന് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെഎസ്ആര്‍ടിസിക്ക് തല്ക്കാലം ബജറ്റ് വിഹിതമായ 56 കോടി നല്‍കും. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഓണത്തിനു മുന്‍പ് ക്ഷേമപെന്ഷന് കുടിശിക നല്കാന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായി മന്ത്രി പറഞ്ഞു. വൈദ്യുതി നിരക്ക് സബ്സിഡിയിലും തീരുമാനമായില്ല. വൈദ്യുതി സബ്സിഡിയില്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കും. 300 കോടി വായ്പയെടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരന്റി നില്ക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
ഓണത്തോട് അനുബന്ധിച്ച് സിവില്‍ സപ്ലൈസ് കോര്പറേഷന് 50 കോടി രൂപ അനുവദിച്ചു. ബിപിഎല്ലുകാര്‍ക്കുള്ള ഓണക്കിറ്റില്‍ മാറ്റമില്ല. ഹോര്‍ട്ടികോര്‍പ് ചെയര്മാന് തന്നെ രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha