യന്ത്രത്തകരാറിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ വിമാനം തിരിച്ചിറക്കി
എഞ്ചിനില്‍ പുക കണ്ടതിനെതുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ വിമാനം തിരിച്ചിറക്കി. നെടുമ്പാശ്ശേരിയില്‍ നിന്നും ഡല്‍ഹിയിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യയുടെ വിമാനമാണ് ഒരു മണിക്കൂറിനുശേഷം തിരിച്ചിറക്കിയത്.
പറന്നുയര്‍ന്ന ഉടന്‍ എന്‍ജിനില്‍ പുക ഉള്ളതായി പൈലറ്റിന് കോക്പിറ്റില്‍ അലാറം മുഖേന സന്ദേശം ലഭിക്കുകയായിരുന്നു. ഉടന്‍ തന്നെ പൈലറ്റ് വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്ട്രോള് ടവറില്‍ വിവരം നല്കി. അടിയന്തര ലാന്‍ഡിങ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന്, വിമാനം സുരക്ഷിതമായി നിലത്തിറക്കി.
ജീവനകകാരടക്കം 173 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ പിന്നീട് ഹോട്ടലുകളിലേക്ക് മാറ്റി. വിമാനത്തിന്റെ ഒരു എന്ജിന് കേടായിട്ടുണ്ട്. എയര്‍ ഇന്ത്യ എന്‍ജിനീയര്‍മാര്‍ വിശദമായ പരിശോധന നടത്തി. സുരക്ഷാ സന്നാഹങ്ങളൊരുക്കുന്നതിന്റെ ഭാഗമായി സമീപത്തെ ഫയര്‍ സ്റ്റേഷമുകളില്‍ നിന്നെല്ലാം അഗ്നിശമന സേന എത്തിയിരുന്നു. വിമാനത്തിലെ യാത്രക്കാരെ വെള്ളിയാഴ്ച ഡല്‍ഹിയിലെത്തിക്കും.
വിമാനം അടിയന്തരമായി നിലത്തിറക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നതിനാല്‍ അബുദാബിയില്‍ നിന്ന് വന്ന ഇത്തിഹാദ് എയര്‍വേസ് വിമാനം കോഴിക്കോട്ടേക്ക് തിരിച്ചു വിട്ടു. ഈ വിമാനം പിന്നീട് മടങ്ങിയെത്തി തുടര്‍ സര്‍വീസ് നടത്തി. ഈ അടുത്തകാലത്തായി വിമാനങ്ങളുടെ തകരാറുകളും അപകടങ്ങളും നിത്യ സംഭവമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha