വ്യാജ പാസ്പോര്‍ട്ടുമായി വന്ന രണ്ടുപേര്‍ പിടിയില്‍
വ്യാജ പാസ്പോര്‍ട്ടുമായി സൗദി അറേബ്യയില്‍നിന്നു വന്ന രണ്ടുപേര്‍ കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായി. ഫോട്ടോ മാറ്റി ഒട്ടിച്ച പാസ്പോര്‍ട്ടുമായാണ് ഗള്‍ഫ് എയറിന്റെ ജി.എഫ് 270-ാം നമ്പര്‍ ഫ്ളൈറ്റില്‍ ഇവര്‍ എത്തിയത്. എമിഗ്രേഷന്‍ വിഭാഗമാണ് പാസ്പോര്ട്ടില് ഫോട്ടോ മാറ്റി ഒട്ടിച്ചത് കണ്ടെത്തിയത്.
ചങ്ങനാശേരി സ്വദേശി സുനിഷ്മോന് (28), മലപ്പുറം സ്വദേശി അബ്ദുള്‍ ഹക്കിം (30) എന്നിവരാണു കുടുങ്ങിയത്. സുനിഷിന്റെ പാസ്പോര്‍ട്ട് ആറ്റുങ്കല്‍ സ്വദേശി ബിനീഷിന്റെ മേല്വിലാസത്തിലുള്ളതായിരുന്നു. അബ്ദുള്‍ ഹക്കിമിന്റെ പാസ്പോര്‍ട്ട് കടലുണ്ടി സ്വദേശി അബ്ദുള്‍ നാസറിന്റെതായിരുന്നു.
സ്പോണ്സര് പാസ്പോര്‍ട്ട് കൊടുക്കാതിരുന്നതിനാല്‍ പണം കൊടുത്തു വ്യാജപാസ്പോര്‍ട്ട് വാങ്ങിയതായിരുന്നു. ശമ്പളം കൊടുക്കാതിരുന്നതുകൊണ്ടു മറ്റു ജോലിക്കു പോയതാണു സ്പോണ്സര് ഇടയാന്‍ കാരണം. ഇരുവരെയും നെടുമ്പാശേരി പോലീസ് ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha