അന്തര്‍ സംസ്ഥാന മോഷ്ടാവും കൂട്ടാളിയും അറസ്റ്റില്‍
കേരളത്തിനകത്തും പുറത്തുമായി നിരവധി മോഷണ പരമ്പര നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാവും കൂട്ടാളളിയും പോലീസ് പിടിയിലായി. ഇരിങ്ങാലക്കുട പുല്ലൂര്‍ നടാപ്പുള്ളി വീട്ടില്‍ ബെന്നി (45), കൂട്ടാളിയായ അഷ്ടമിച്ചിറ പാണ്ട്യാല വീട്ടില്‍ കരാട്ടെ കണ്ണന് (46) എന്നിവരെയാണ് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര് . മധുവും സംഘവും അറസ്റ്റുചെയ്തത്. 150 ലേറെ മോഷണങ്ങളിലായി 1158 പവന് സ്വര്‍ണവും ഒരു കോടി 15 ലക്ഷം രൂപയും മോഷണം നടത്തിയവരാണിവര്‍.
ബെന്നിയുടെ മറ്റൊരു കൂട്ടാളി ഗുരു നന്ദകുമാറിനെ മൈസൂര്‍ ഗദ്ദികയില്നിന്ന് ആഗസ്ത് എട്ടിന് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് ബെന്നിയുടെ ഒളിത്താവളം തമിഴ്നാട്ടിലുള്ള കമ്പം ആണെന്ന് മനസ്സിലായത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. വര്‍ഗ്ഗീസ് ഇയാളെ പിടികൂടാനായി സി.ഐ. മധു, എസ്ഐ എം.ജെ. ജിജോ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് ബെന്നിയും കൂട്ടാളിയും പിടിയിലായത്.
വിശ്വനാഥന്, രാജന്, കാമരാജന്‍, തോമസ് മത്തായി, ഉസ്താദ് എന്നിങ്ങനെ ആറ് പേരുകളിലാണ് ബെന്നി അറിയപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു.
ബെന്നിയെ സുരക്ഷിതമായി മോഷണസ്ഥലത്തെത്തിക്കുന്നതും തിരിച്ച് കൊണ്ടുപോകുന്നതും മോഷണമുതല്‍ വില്ക്കാന് സഹായിക്കുന്നതും കൂട്ടുപ്രതിയായ കരാട്ടെ കണ്ണനാണെന്ന് പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha