സുധീരന്റെ മദ്യനയത്തില്‍ ഗോളടിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്ന് വെള്ളാപ്പള്ളി
കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് കൊണ്ടുവന്ന മദ്യനയത്തില്‍ ഗോളടിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് . മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തീരുമാനം കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് തിരിച്ചടിയാണ്. ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഉമ്മന്ചാണ്ടിയടിച്ച ഗോളുകള്‍ ഫൗളാകുമോ എന്നത് കാലം തെളിയിക്കുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് യുഡിഎഫിന്റെ തീരുമാനമാണെന്നും സര്‍ക്കാറിന്റെ തീരുമാനം എന്താകുമെന്ന് കണ്ടറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ അടക്കണമെന്ന് സുധീരന് പോലും പറഞ്ഞിട്ടില്ല.
മദ്യം വേണ്ടെന്ന് പറയുന്നവര്‍ അനുയായികളെയും അത് ബോധവല്‍ക്കരിക്കണം. ആരാധനാലയങ്ങളിലെ വൈന്‍ വില്‍പ്പനയും പാടില്ല. മദ്യം മാത്രമല്ല കഞ്ചാവും വാറ്റ് കേന്ദ്രങ്ങളും സുഖമായി പ്രവര്‍ത്തിക്കുകയാണെന്നും ഇതെക്കുറിച്ച് ആരും ഒന്നും പറയുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha