നെടുമ്പാശേരിയില്‍ 57 ലക്ഷത്തിന്റെ സ്വര്‍ണ ബിസ്ക്കറ്റുകള്‍ പിടികൂടി
നെടുമ്പാശേരി വിമാനത്താവളത്തില്‍ 57 ലക്ഷത്തിന്റെ സ്വര്‍ണ ബിസ്ക്കറ്റുകള്‍ പിടികൂടി. എമിറേറ്റ്സ് വിമാനത്തില്‍ പുലര്‍ച്ചെ ദുബായിയില്‍നിന്നെത്തിയ കാസര്‍കോട് സ്വദേശി അബ്ദുല്ല സിരാറില്നിന്നാണു കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് സ്വര്‍ണം പിടിച്ചത്. 11 ബിസ്കറ്റുകള്‍ മലദ്വാരത്തിലും ആറെണ്ണം പോക്കറ്റിലുമാണ് ഒളിപ്പിച്ചുവച്ചിരുന്നത്. ഇയാളെ കസ്റ്റംസ് അധികൃതര്‍ ചോദ്യം ചെയ്തുവരികയാണ്.
വിമാനത്താവളത്തിലെ ചില ജീവനക്കാരുടെ സഹായത്തോടെ കസ്റ്റംസ് ഏരിയയിലേക്ക് സ്വര്‍ണം കടത്താതെ വിമാനത്താവളത്തില്‍ തന്നെ ഒളിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നവരെ കണ്ടെത്തുന്നതിനു വേണ്ടി കസ്റ്റംസിന്റെ പ്രത്യേക ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും നിരീക്ഷണം നടത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha