വിമാനത്തില്‍ നിന്നും ഇറങ്ങുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ദിലീപിന് പരുക്ക്
സിനിമയുടെ ചിത്രീകരണത്തിനിടെ നടന് ദിലീപിന് പരുക്കേറ്റു. വിമാനത്തില്‍ നിന്നും ഇറങ്ങുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. വിമാനത്തിന്റെ വാതില്‍ മൂക്കിലിടിച്ചാണ് അദ്ദേഹത്തിന് അപകടമുണ്ടായത്. പരിക്ക് ഗുരുതരമല്ലന്നാണ് സിനിമാ വൃത്തങ്ങളുടെ റിപ്പോര്‍ട്ട്. ഒരു ഗാനരംഗത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം.
പരുക്ക് ഗുരുതരമല്ലെങ്കിലും നാലുദിവസത്തെ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ചിത്രീകരണം മുടങ്ങാതിരിക്കാന്‍ പരുക്ക് വകവെക്കാതെ ദിലീപ് വീണ്ടും അഭിനയം തുടര്‍ന്നു. ഇന്നത്തെ ചിത്രീകരണത്തിന് ശേഷം അദ്ദേഹം ആശുപത്രിയിലേക്ക് മടങ്ങും. നവാഗതനായ സുധീഷ് ശങ്കര്‍ സംവിധാനം ചയ്യുന്ന വില്ലാളിവീരന്‍ എന്ന സിനിമയുടെ ചിത്രീകരണമാണ് നടക്കുന്നത്.
നമിതാ പ്രമോദും മൈഥിലിയുമാണ് ഈ ചിത്രത്തിലെ നായികമാര്‍ . ചിത്രത്തില്‍ പച്ചക്കറിക്കാരന്റെ വേഷത്തിലാണ് ദിലീപ് അഭിനയിക്കുന്നത്. തമിഴിലെ പ്രമുഖ ബാനറായ സൂപ്പര്‍ഗുഡ് ഫിലിംസ് കീര്‍ത്തി ചക്രയ്ക്കു ശേഷം മലയാളത്തിലേക്ക് മടങ്ങുന്ന ചിത്രം കൂടിയാണിത്. ഓണത്തിനാണ് വില്ലാളിവീരന്‍ റിലീസ് ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha