ഗണേഷ്കുമാര് വിവാഹം കഴിച്ചെങ്കിലും യാമിനി തങ്കച്ചി ഇനി വിവാഹത്തിനില്ല
മുന്‍ ഭര്‍ത്താവ് കെ.ബി ഗണേഷ്കുമാര് വിവാഹം കഴിച്ചെങ്കിലും താന്‍ രണ്ടാമതൊരു വിവാഹം കഴിക്കില്ലെന്ന് ഡോ.യാമിനി തങ്കച്ചി. 20 വര്‍ഷം ഗണേഷിനെ സഹിച്ച് ജീവിക്കുകയായിരുന്നു. നൃത്തത്തിലും സംഗീതത്തിലും ശ്രദ്ധിക്കാനാണ് ഇപ്പോഴത്തെ ശ്രമം. കുട്ടികളുടെ പഠനവും മറ്റ് കാര്യങ്ങളും ശ്രദ്ധിക്കണം. പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന് ഓഫ് ഇന്ത്യയുടെ കേരള കോ ഓര്‍ഡിനേറ്ററാണ് യാമിനി തങ്കച്ചി. ഗവേഷണ ബിരുദം പൂര്ത്തിയാക്കിക്കൊണ്ടിരിക്കുന്നതിന്റെ തിരക്കുമുണ്ട്.
മൂന്നാം വയസ്സില്‍ നൃത്തം പഠിച്ചു തുടങ്ങിയതാണ് യാമിനി. വിവാഹ ശേഷം എല്ലാം ഉപേക്ഷിച്ചു. വിവാഹ മോചനം നേടിയ ശേഷം മൂന്ന് വേദികളില്‍ നൃത്തം അവതരിപ്പിച്ചു. സംഗീത ക്ലാസ്സിലും പോകുന്നുണ്ട്. ഒരേ ജോലിയില്‍ ഉള്ള ആരെയെങ്കിലും ജീവിത പങ്കാളിയായി കണ്ടെത്തണം എന്നായിരുന്നു യാമിനിയുടെ മാതാപിതാക്കളുടെ ആഗ്രഹം. എന്നാല്‍ പല സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങിയാണ് ഗണേഷ് കുമാറിനെ ജീവിത സഖാവാക്കിയത്. വിവാഹം കഴിഞ്ഞ ആദ്യ നാളുകള്‍ മുതലേ പ്രശ്നങ്ങളുണ്ടായി. അച്ഛന് ഒരു അപകടത്തില്‍ മരിച്ചതിനാല്‍ വിഷമങ്ങള്‍ ആരോടും തുറന്ന് പറയാന്‍ പറ്റാത്ത സാഹചര്യമായിരുന്നു.
ഗണേഷ് കുമാറിനെപ്പറ്റി പല കഥകളും കേട്ടിരുന്നു. ഒന്നും വിശ്വസിച്ചില്ല. നേരിട്ടനുഭവിച്ചതും കണ്ടതുമായ കാര്യങ്ങള്‍ ഒരുപാടുണ്ടായിരുന്നു.
ഗണേഷിനെ പിരിഞ്ഞ് സ്വന്തം വീട്ടില്‍ പോയി ഇടയ്ക്കിടെ നില്‍ക്കുന്നത് പതിവായിരുന്നു. എല്ലാ തവണയും മാപ്പ് പറഞ്ഞ് ഗണേഷ് കുമാര്‍ തിരിച്ച് വിളിക്കാറുണ്ടായിരുന്നത്രെ. ഭര്‍ത്താവിന്റെ അച്ഛനാണെങ്കിലും ഏറ്റവും അധികം സഹായം നല്‍കിയത് ബാലകൃഷ്ണ പിള്ളയായിരുന്നു എന്നും യാമിനി പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha