വൈദുതി ബോര്‍ഡ് നല്‍കുന്ന വൈദ്യുതി ബില്‍ മലയാളീകരിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ച ഷാജിയുടെ ആശയത്തിന് അംഗീകാരം

വൈദുതി ബോര്‍ഡ് നല്‍കുന്ന വൈദ്യുതി ബില്‍ മലയാളീകരിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ച മുഹമ്മ ആര്യക്കര ചിട്ടിഓഫീസ് വെളിയില്‍ സി.പി. ഷാജിയുടെ ആശയം സാക്ഷാത്കരിക്കപ്പെടുന്നു. വൈദ്യുതി ബില്‍ നിലവില്‍ ഇംഗ്ലീഷിലാണെങ്കിലും ബില്ലിങ് സോഫ്റ്റ് വേറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി ബില്‍ മലയാളത്തില്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് ചീഫ് എഞ്ചിനീയര്‍ ഷാജിക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. കെ.എസ്.ഇ.ബിയുടെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാന്‍ കഴിയുന്ന ബില്‍ ലഭ്യമാണ്.
വൈദ്യുതിബില്‍ അടച്ചുകഴിഞ്ഞ് നല്‍കുന്ന രസീതും മലയാളത്തിലാക്കാന്‍ നടപടികള്‍ ബോര്‍ഡ് കൈക്കൊണ്ടിട്ടുണ്ടെന്നു ചീഫ് എഞ്ചിനീയര്‍ നല്‍കിയ കത്തില്‍ പറയുന്നു. മാതൃഭാഷ മുഴുവന്‍ വകുപ്പിലും നടപ്പാക്കിയ സാഹചര്യത്തില്‍ സാധാരണക്കാരന്റെ വീടുകളില്‍ എത്തുന്ന വൈദ്യുതി ബില്ല് പൂര്‍ണമായും മലയാളത്തിലാകുമെന്ന പ്രതീക്ഷയിലാണു ഷാജി.
കയര്‍വകുപ്പ് കൈകാര്യം ചെയ്തിരുന്ന മുന്‍ മന്ത്രി ജി. സുധാകരനും കയര്‍ദിനം സര്‍ക്കാര്‍ തലത്തില്‍ ആചരിക്കാന്‍ നടപടി സ്വീകരിക്കണമന്ന്
ആവശ്യപ്പെട്ട് ഷാജി നല്‍കിയ ആശയം അംഗീകരിച്ച് 2012 നവംബര്‍ അഞ്ച് കയര്‍ദിനമായി പ്രഖ്യാപിച്ചിരുന്നു. കേരളാ ലോട്ടറിയുടെ പിന്‍ഭാഗത്ത് ഇംഗ്ലീഷില്‍ അച്ചടിച്ചിരുന്ന നിബന്ധനകള്‍ മലയാളത്തിലാക്കിയതും കെട്ടിട നിര്‍മാണത്തൊഴിലാളിയായ ഷാജിയുടെ ആവശ്യമായിരുന്നു.
https://www.facebook.com/Malayalivartha