പതിമൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛനെതിരെ കേസെടുത്തു
പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ടാനച്ഛനെതിരെ പോലീസ് കേസെടുത്തു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്നാണ് പൂജപ്പുര പോലീസ് കേസെടുത്തത്. നെടുമങ്ങാട് ആര്യനാട് പറണ്ടോട് സ്വദേശി സുരേന്ദ്രനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പത്തനംതിട്ട സ്വദേശി കൃഷ്ണകുമാരിയാണ് അമ്മ. ഇവരുടെ ആദ്യഭര്‍ത്താവ് മകള്‍ക്ക് മൂന്നുവയസ്സുള്ളപ്പോള്‍ ഉപേക്ഷിച്ചുപോയതാണ്. അതിനുശേഷമാണ് സുരേന്ദ്രനെ പരിചയപ്പെട്ട് വിവാഹം കഴിച്ചത്.
സ്കൂളില്‍ വച്ച് കുട്ടിക്ക് ക്ഷീണം അനുഭവപ്പെട്ടപ്പോള്‍ സംശയം തോന്നിയ അദ്ധ്യാപകര്‍ കാര്യം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് അദ്ധ്യാപകര്‍ തന്നെയാണ് ചൈല്‍ഡ് വെല്‍ഫയറിനെ വിവരം അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha