ബാംഗ്ലൂരില്‍ നിന്ന് കെഎസ്ആര്‍ടിസി പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു
ഈ ഓണക്കാലത്ത് ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് കെഎസ്ആര്‍ടിസി പുതിയ സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി. 12 പുതിയ ഷെഡ്യൂളുകള്‍ കൂടി ആരംഭിക്കുമെന്നാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞത്. നിലവില്‍ 45 ഷെഡ്യൂളുകളാണുളളത്. ഓണക്കാലത്ത് ബാംഗ്ലൂരില്‍ നിന്നുളള സ്വകാര്യ ആഡംബര ബസുകളില്‍ ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയതിനെക്കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിയുടെ പുതിയ തീരുമാനം.
ഓണം കണക്കിലെടുത്ത് ആയിരം രൂപയുടെ വരെ വര്‍ധനവാണ് ട്രാവല്‍ ഏജന്‍സികള്‍ വരുത്തിയത്. എത്ര നിരക്കിലും ടിക്കറ്റെടുക്കാന്‍ ആളുണ്ടെന്നും സൗകര്യമുണ്ടെങ്കില്‍ ടിക്കറ്റെടുത്താല്‍ മതിയെന്നുമാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്.
https://www.facebook.com/Malayalivartha