പാറമടകളുടെ ദൂരപരിധി 50 മീറ്ററായി വെട്ടിക്കുറച്ചു, പാറമട ഉടമകള്‍ക്ക് നീതി കിട്ടി, പാവങ്ങളുടെ ജീവന് ഭീഷണി
പാറമടകളുടെ ദൂരപരിധി 50 മീറ്ററായി വെട്ടിക്കുറച്ചു. പാറമടകളുടെ ദൂരപരിധി മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് 50 മീറ്ററായി വെട്ടിക്കുറച്ചത്. 2007 ലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്നുള്ള പാറമടകളുടെ ദൂരപരിധി 100 മീറ്ററാക്കി ഉയര്‍ത്തിയിരുന്നു. ഇതിനുള്ളില്‍ പ്രാര്‍ഥനാലയങ്ങളോ, പാലങ്ങളോ ഉണ്ടെങ്കില്‍ പാറ പൊട്ടിക്കാന്‍ അനുമതി നല്‍കരുതെന്നായിരുന്നു നിര്‍ദേശം. ജനവാസ കേന്ദ്രങ്ങളില്‍ നിന്നുള്ള ദൂരപരിധിയുടെ പേരില്‍ പാറമടകള്‍ അടച്ചത് നിര്‍മാണ മേഖല സ്തംഭിക്കാന്‍ കാരണമായെന്ന വാദം നിരത്തിയാണ് ദൂരപരിധി പകുതിയാക്കി കുറച്ചത്. ഇതോടെ ദൂരപരിധിയുടെ പേരില്‍ അടച്ചുപൂട്ടിയ നൂറുകണക്കിന് പാറമടകള്‍ തുറന്നു
പാറമടകളുടെ പ്രവര്‍ത്തനം സമീപത്തുള്ളവരുടെ ജീവന് തന്നെ ഭീഷണിയായതോടെയാണ് ദൂരപരിധി കൂട്ടിയത്. ആ തീരുമാനമാണ് സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുന്നത്.
ദൂരപരിധി ഉയര്‍ത്തിയപ്പോള്‍ 50 മീറ്ററില്‍ പ്രവര്‍ത്തിച്ചിരുന്ന ഒട്ടേറെ പാറമടകള്‍ പൂട്ടേണ്ടി വന്നെന്നും ഇത് കാരണം നിര്‍മ്മാണ മേഖല സ്തംഭിച്ചെന്നുമാണ് സര്‍ക്കാരിന്റ വിശദീകരണം. കഴിഞ്ഞമാസം പത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടി പങ്കെടുത്ത യോഗമാണ് ദൂരപരിധി കുറയ്ക്കാന്‍ തീരുമാനമെടുത്തത്. പുതിയ ഉത്തരവ് വന്നതോടെ പൂട്ടിക്കിടന്ന ഒട്ടേറെ പാറമടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങി.
https://www.facebook.com/Malayalivartha