മോഡിയുടെ നാടുകടത്തലിനേക്കാള്‍ നല്ലത് കേരളത്തിലെ ഗ്രൂപ്പുകളി... ശങ്കരനാരായണന് രാജി വച്ചു; ഇനി സജീവ രാഷ്ട്രീയത്തിലേക്ക്
രാജിവയ്ക്കാന്‍ ഏറ്റവും കൂടുതല്‍ വൈമനസ്യം കാണിച്ച ശങ്കരനാരായണനും അവസാനം രാജിവച്ചു. മഹാരാഷ്ട്ര ഗവര്‍ണര്‍ സ്ഥാനത്തു നിന്നാണ് ശങ്കരനാരായണന് രാജി വച്ചത്. കോണ്‍ഗ്രസ് നിയമിച്ച ഗവര്‍ണര്‍മാര്‍ രാജിവയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും പല ഗവര്‍ണര്‍മാരും രാജിവയ്ക്കാന്‍ തയ്യാറായിരുന്നില്ല. അങ്ങനെയാണ് പലരേയും നാടുകടത്തി പ്രാധാന്യം കുറഞ്ഞ ദുര്‍ഘടങ്ങളായ ചെറിയ സംസ്ഥാനങ്ങളിലെ ഗവര്ണര്മാരാക്കിത്. അങ്ങനെയാണ് ശങ്കരനാരായണനെ മിസോറാമിലേക്ക് സ്ഥലം മാറ്റിയത്.
ഇന്നലെ അര്‍ധരാത്രിക്കു ശേഷമാണ് സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി ഭവന് പുറത്തിറക്കിയത്. മിസോറാം ഗവര്‍ണറായിരുന്ന കമലാ ബെനിവാളിനെ പുറത്താക്കിയ ഒഴിവിലാണ് എണ്‍പത്തിരണ്ടുകാരനായ ശങ്കരനാരായണന്റെ നിയമനം. ഗവര്‍ണര്‍ പദവിയില്‍ 2017 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.
ഇതില്‍ പ്രതിഷേധിച്ചാണ് ശങ്കരനാരായണന് രാജിവച്ചത്. രാജിക്കത്ത് അദ്ദേഹം രാഷ്ട്രപതിക്ക് കൈമാറി. ഇനി സജീവ രാഷ്ട്രീയത്തലിറങ്ങുമെന്ന് ശങ്കരനാരായണന് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha