രാധ കൊലക്കേസ് വിചാരണ ഇന്നു തുടങ്ങും
രാധ കൊലക്കേസ് വിചാരണ മഞ്ചേരി അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഇന്നു തുടങ്ങും. ഐപിസി ഭേദഗതിക്കു ശേഷം സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കു വധശിക്ഷാ കുറ്റംചുമത്തി വിചാരണ ചെയ്യുന്ന ആദ്യ കേസാണിത്. രാധ പാര്‍ട്ടി ഓഫീസില്‍ വച്ചാണ് കൊല്ലപ്പെട്ടത്. തെളിവെടുപ്പിനു സൈബര്‍ സെല്ലിന്റെ സേവനം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയ ആദ്യ കേസെന്ന പ്രത്യേകതയും ഇതിനുണ്ട്.
ഒന്നാം പ്രതി ബി.കെ. ബിജു, രണ്ടാം പ്രതി കുന്നശേരി ഷംസുദ്ദീന് എന്നിവരുടെ ഫോണുകളിലേക്കു വന്ന മുഴുവന്‍ വിളികളും പരിശോധിച്ചു കഴിഞ്ഞു. 2,043 പേജുകളുള്ള കുറ്റപത്രം, 172 സാക്ഷികള്‍, 145 രേഖകള്‍, 140 തൊണ്ടിമുതലുകള്‍ എന്നിവയാണ് കേടതിയില്‍ ഹാജരാക്കും.
ആദ്യം ലോക്കല്‍ സിഐയും തുടര്‍ന്നു തൃശൂര്‍ റേഞ്ച് ഐജി എസ്. ഗോപിനാഥിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പിയും അന്വേഷിച്ച കേസ് ഇപ്പോള്‍ പിന്നീട് എഡിജിപി ബി. സന്ധ്യയുടെ മേല്‍നോട്ടത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരാണ് അന്വേഷിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha