ഡീസല്‍ വില നിര്‍ണ്ണയിക്കാനുള്ള അധികാരം കോടതികള്‍ക്കില്ലെന്ന് ഐ.ഒ.സി
ഡീസല്‍ വില നിര്‍ണ്ണയിക്കുന്നതില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്. ഡീസല്‍വില നിയന്ത്രിക്കാനുള്ള അധികാരം കമ്പനികള്‍ക്കാണെന്ന് ചൂണ്ടിക്കാട്ടി ഐ.ഒ.സി ഹൈക്കോടതിയില്‍ പത്രിക സമര്‍പ്പിച്ചു.
ഡീസല്‍ സബ്സിഡി നിരക്കില്‍ നല്‍കണമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആര്.ടി.സി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഐ.ഒ.സി നിലപാട് കോടതിയെ അറിയിച്ചത്.
എന്നാല്‍ ഐ.ഒ.സിയുടേത് ഇരട്ടത്താപ്പാണെന്ന് കെ.എസ്.ആര്‍ടി.സി ആരോപിച്ചു. തമിഴ്നാട്ടില്‍ ഹൈക്കോടതി വിധിയെ തുടര്‍ന്ന് കമ്പനി സബ്സിഡി അനുവദിച്ചൂവെന്നും. കേരളത്തിന് മാത്രം സബ്സിഡി തരാന്‍ വിമുഖത കാട്ടുകയാണെന്നും കെ.എസ്.ആര്.ടി.സി കുറ്റപ്പെടുത്തി.
തമിഴ്നാട്ടില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് സബ്സിഡി നിരക്കില്‍ ഡീസല്‍ നല്കാന് ഐ.ഒ.സി തയ്യാറായിരുന്നു. ഇതേ തുടര്‍ന്നാണ് കെ.എസ്.ആര്.ടി.സി കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha