വിദ്യാര്‍ഥിനിയെ ബസില്‍ നിന്ന് തള്ളി താഴെയിട്ട കണ്ടക്ടര്‍ അറസ്റ്റില്‍
ബസില്‍ കയറാന്‍ ശ്രമിച്ച വിദ്യാര്‍ഥിനിയെ കഴുത്തിനു പിടിച്ചു തള്ളി താഴെയിട്ട കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പെരിങ്കുളം അനില്‍ഭവനില്‍ അനില്‍കുമാറിനെ (41) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലി - മേയ്ക്കാട് - പറവൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന എസ്എന്‍ ട്രാന്‍സ്പോര്‍ട്ടിലെ കണ്ടക്ടറാണ് ഇയാള്‍.
അങ്കമാലി ഹോളിഫാമിലി സ്കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന മേയ്ക്കാട് സ്വദേശിനിയായ വിദ്യാര്‍ഥിനിയെയാണു ബസില്‍ നിന്നു തള്ളി താഴെയിട്ടത്.
സ്കൂള്‍ വിട്ടു വീട്ടിലേക്കു പോകാന്‍ സ്റ്റോപ്പില്‍ നിര്‍ത്തിയ ബസില്‍ കയറവേ വാതില്ക്കല് നില്‍ക്കുകയായിരുന്ന അനില്‍കുമാര്‍ മുതിര്‍ന്നവര്‍ കയറിയശേഷം കയറിയാല്‍ മതിയെന്നു നിര്‍ദേശിച്ചു കു്ട്ടിയെ മാറ്റി നിര്ത്തിയിരു്ന്നു. എന്നാല്‍ മുതിര്‍ന്നവര്‍ കയറിയശേഷം കയറുമ്പോള്‍ കഴുത്തിനുപിടിച്ചു തള്ളിയിടുകയായിരുന്നു. കൈക്ക് പരിക്കേറ്റ കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha