ഓണക്കിറ്റില്‍ മൂന്നിനങ്ങള്‍ മാത്രം, തേയിലയുണ്ട് പഞ്ചസാരയില്ല
ഓണത്തിന് സപ്ലൈകോ വഴി ബി.പി.എല്ലുകാര്‍ക്കു നല്കുന്ന ഒണക്കിറ്റില്‍ മൂന്നിനങ്ങള്‍ മാത്രം. രണ്ട് കിലോ അരി, 150 ഗ്രാം തേയില, അരക്കിലോ മുളക് ഇവയാണ് ഉള്ളത്. ഓണക്കിറ്റു നല്‍കുന്നതിനായി സര്‍ക്കാരില്‍ നിന്നും പണം ലഭിക്കാത്തതിനാലാണ് ഓണക്കിറ്റില്‍ സാധനങ്ങളുടെ എണ്ണം കുറച്ചത് എന്നാണ് സപ്ലൈകോ പറയുന്നത്. സപ്ലൈകോയുടെ ഫണ്ടില്‍ നിന്നാണ് ഇപ്പോള്‍ കിറ്റ് വിതരണം നടത്തുന്നത്.
ഓണക്കാലത്തെ വിപണികള്‍ക്കും മറ്റുമായി 93 കോടി സപ്ലൈകോ ആവശ്യപ്പെട്ടപ്പോള്‍ 50 കോടിയാണ് ധനവകുപ്പ് അനുവദിച്ചത്. ഇതു കാരണമാണ് ഓണക്കിറ്റില്‍ സാധനങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നത്.
എന്നാല്‍ എല്ലാ കാര്‍ഡുകാര്‍ക്കും ഓണത്തിന് ഒരു കിലോപഞ്ചസാര റേഷന്‍കടവഴി വിതരണം ചെയ്യുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഇന്നു വൈകുന്നേരം മൂന്നുമണിക്ക് ഓണക്കിറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടത്തുവച്ച് നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha