നിയമത്തിന്റെ പിന്‍ബലമില്ലാതെ മദ്യനയത്തിന് നിലനില്‍പ്പില്ല… സര്‍ക്കാരിന്റെ പുതിയ മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി
സര്‍ക്കാരിന്റെ പുതിയ മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിയമത്തിന്റെ പിന്‍ബലമില്ലാതെ മദ്യനയത്തിന് നിലനില്‍പ്പില്ലെന്നും കോടതി പറഞ്ഞു. നിയമമാകുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം. സെപ്തംബര്‍ 17നകം ഇക്കാര്യത്തില്‍ നിലപാടറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു. മദ്യനയം സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശം.
അതേസമയം സംസ്ഥാനത്തെ ബാറുകളുടെ നിലവാര പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 105 ബാറുകളിലെ പരിശോധന മാത്രമാണ് പൂര്‍ത്തിയാക്കാനായത്. ജീവനക്കാരുടെ കുറവാണ് പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന് കാരണമെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha