സംസ്ഥാനത്ത് 12 പുതിയ താലൂക്കുകള്‍ കൂടി: കെ.എസ്.ആര്.ടി.സിക്ക് അധികമായി 100 കോടി
സംസ്ഥാനത്ത് പുതിയ 12 താലൂക്കുകള്‍ കൂടി രൂപീകരിക്കാന്‍ തീരുമാനം. ബജറ്റിന്റെ മറുപടി പ്രസംഗത്തിലാണ് ധനമന്ത്രി കെ.എം മാണി ഇക്കാര്യം വ്യക്തമാക്കിയത്. മഞ്ചേശ്വരം, വെള്ളരിക്കുണ്ട്, ഇരിട്ടി, താമരശേരി, പട്ടാമ്പി, ചാലക്കുടി, കോന്നി, പത്തനാപുരം, ഇടുക്കി, കൊണ്ടോട്ടി, വര്‍ക്കല,കാട്ടാക്കട എന്നിവയായിരിക്കും പുതിയ താലൂക്കുകള്‍.
കൂടാതെ കെ.എസ്.ആര്.ടി.സിക്ക് 100 കോടി കൂടി അനുവദിക്കും. ബജറ്റില്‍ അനുവദിച്ച 100 കോടിക്ക് പുറമേയാണിത്. കൈത്തറി തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും പെന്ഷന് 400 ല്‍ നിന്ന് 500 രൂപയാക്കി ഉയര്‍ത്തി.
ഭൂമി വാങ്ങിയ ശേഷം മൂന്ന് മാസത്തിനുള്ളില്‍ മറിച്ചുവിറ്റാല്‍ സ്റ്റാമ്പ് ഡ്യൂട്ടിയുടെ ഇരട്ടി തുക ഈടക്കാന് ബജറ്റില്‍ വ്യവസ്ഥ ചെയ്തിരുന്നു. ആറ് മാസത്തിനുള്ളില്‍ വീണ്ടും ഈ ഭൂമി കൈമാറിയാല്‍ സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് വീണ്ടും അധികമായി നല്‍കേണ്ടിവരുമെന്നും മന്ത്രി ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി. നെടുമങ്ങാട് മണ്ഡലത്തിലെ താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്താനും തീരുമാനിച്ചു. പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചതിലൂടെ 298 കോടിയുടെ അധിക ബാധ്യതയാണ് ഉണ്ടാകുകയെന്ന് മാണി പറഞ്ഞു.
https://www.facebook.com/Malayalivartha