കെഎസ്ആര്‍ടിസി പണിമുടക്ക് പിന്‍വലിച്ചു; പെന്ഷന് കുടിശിക ഉടന്‍ കൊടുക്കും; ടിക്കറ്റ് നിരക്ക് കൂട്ടി യാത്രക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ്
കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഈ മാസം 28ന് നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. പെന്ഷന് കാര്യത്തില്‍ ഗതാഗത മന്ത്രിയുടെ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കഴിഞ്ഞ രണ്ടു മാസമായി ലഭിക്കാനുള്ള പെന്ഷന് തുക ഉടന്‍ കൊടുത്തുതീര്‍ക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. കെഎസ്ആര്‍ടിസി അംഗീകൃത യൂണിയനുകളുമായുള്ള ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ഓണത്തിന് ജീവനക്കാര്‍ക്കു നല്കിയ ആനുകൂല്യങ്ങള്‍ ഇത്തവണയും നല്‍കും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍, സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
14 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് സെസ് ഏര്‍പ്പെടുത്താനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. യാത്രക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു നടപടി. ഒന്ന് മുതല്‍ അഞ്ച് രൂപ വരെയാണ് ഇതിനായി വര്‍ധിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha