കണ്ണൂരില്‍ ബസപകടത്തില്‍ മുപ്പതോളം പേര്‍ക്ക് പരുക്ക്
കണ്ണൂരിലെ ചാല ബൈപ്പാസില്‍ സ്വകാര്യ ബസ് മറിഞ്ഞ് മുപ്പതോളം പേര്‍ക്ക് പരുക്ക്. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരുക്കേറ്റവരെ കണ്ണൂരിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ആരുടേയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
ചാലയില്‍ ഇരുപത് പേരുടെ മരണത്തിനിടയാക്കിയ ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന്റ രണ്ടാം വാര്‍ഷികദിനത്തിലാണ് ദുരന്തഭൂമിയുടെ സമീപം ബസ് അപകടത്തില്‍പ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha