കേള്‍ക്കാന്‍ കൊള്ളാം... ഒരു ഹിന്ദു പെണ്‍കുട്ടിയെ മതം മാറ്റിയാല്‍ പകരം നൂറ് മുസ്ലിം പെണ്‍കുട്ടികളെ മതം മാറ്റണമെന്ന് എംപി
ഒരു ഹിന്ദു പെണ്‍കുട്ടിയെ മതം മാറ്റിയാല്‍ പകരം നൂറ് മുസ്ലിം പെണ്‍കുട്ടികളെ മതം മാറ്റണമെന്ന് യുപിയിലെ ബിജെപി എംപി യോഗി ആദിത്യ നാഥ്. യുപിയിലെ ഗോരഖ്പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഇദ്ദേഹം.?സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പരാമര്‍ശം വിവാദമായി.
ഹിന്ദുപെണ്‍കുട്ടികളെ അപമാനിക്കുന്നത് സംസ്കാരമുള്ള സമൂഹത്തിന് കാണാതിരിക്കാനാകില്ല. സമൂഹത്തില്‍ അരാജകത്വം പ്രചരിപ്പിക്കുവാന്‍ ഒരു മതവിഭാഗത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണെന്നും ഇതിനെതിരെ ഹിന്ദുക്കള്‍ രംഗത്ത് വരണമെന്നും ആദിത്യ ആവശ്യപ്പെട്ടു.
പാക്കിസ്ഥാനു വേണ്ടിയാണ് കോണ്‍ഗ്രസ് സംസാരിക്കുന്നതെന്ന അദ്ദേഹത്തിന്റെ പരാമര്‍ശം നേരത്തെ വിവാദമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha